23.5 C
Qatar
Saturday, April 18, 2026

ലെബനോൻ ജനതക്കായി ധനസമാഹരണം ആരംഭിച്ച് ഖത്തർ

- Advertisement -

ദോഹ: ഖത്തർ ചാരിറ്റിയുടെയും (ക്യുസി) ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെയും (ക്യുആർ‌സി‌എസ്) സഹകരണത്തോടെ റെഗുലേറ്ററി അതോറിറ്റി ഫോർ ചാരിറ്റബിൾ ആക്റ്റിവിറ്റീസ് (ആർ‌സി‌എ), ലെബനൻ ജനതയെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെ ധനസമാഹരണം ആരംഭിച്ചു.

ചൊവ്വാഴ്ച ലെബനോൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഉണ്ടായ സ്ഫോടനത്തെത്തുടർന്നാണ് നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ഇന്നലെ വൈകുന്നേരമാണ് ലെബനൻ സർക്കാർ ലോകരാജ്യങ്ങളുടെ സഹായം അഭർഥിച്ചത്. ഈ അഭ്യർഥനക്ക് തൊട്ട് പിന്നാലെ തന്നെ ഖത്തർ സർക്കാർ നടപടികൾ സ്വീകരിച്ചു എന്നത് ശ്രദ്ദേയമാണ്.

- Advertisement -

ഖത്തരി സമൂഹം ലെബനൻ ജനതയ്ക്ക് നൽകുന്ന സംഭാവനകൾ ശേഖരിച്ച് ആരോഗ്യം, പാർപ്പിടം, ഭക്ഷണം, മറ്റ് ഭക്ഷ്യേതര വസ്തുക്കൾ, പുനർനിർമ്മാണം എന്നിവ ഉൾക്കൊള്ളുന്ന ദുരിതാശ്വാസ സാമഗ്രികളാക്കി മാറ്റാനാണ് കാമ്പെയ്ൻ ലക്ഷ്യമിടുന്നത്.

English summary: Qatar started collecting fund to support the people of Lebanon suffered from Beirut explosion

Latest news
MORE IN LATEST NEWS

MOST POPULAR