അബുദാബി: അബുദാബിയിൽ നടന്ന പ്രഥമ അറബ് നീന്തൽ ചാമ്പ്യൻഷിപ്പിൽ (ഷോർട്ട് കോഴ്സ് – 25 മീറ്റർ) ഖത്തറിന്റെ ദേശീയ നീന്തൽ ടീം ഒമ്പത് മെഡലുകൾ (3 സ്വർണം, 3 വെള്ളി, 3 വെങ്കലം) നേടി.
14-15 വർഷ വിഭാഗത്തിലെ 100 മീറ്റർ ബട്ടർഫ്ലൈ ഇനത്തിൽ ഖത്തറിന്റെ തമീം മുഹമ്മദ് സ്വർണം നേടി. 16-18 വയസുള്ളവരുടെ വിഭാഗത്തിൽ 200 മീറ്റർ മെഡ്‌ലെ മത്സരത്തിൽ മുഹമ്മദ് മഹ്മൂദ് സ്വർണം നേടി.
യൂസഫ് ഹസ്സൻ, കരിം സലാഹ്, ഒമർ ഹസ്സൻ, മുഹമ്മദ് മഹ്മൂദ് എന്നിവരടങ്ങുന്ന റിലേ ടീം 16-18 വയസ്സിനു വേണ്ടിയുള്ള 4×50 മീറ്റർ ഫ്രീ റേസ് മത്സരത്തിൽ സ്വർണം നേടി.

അബ്ദുൽ അസീസ് അൽ ഒബൈദ്‌ലി, ഒമർ ഹസൻ എന്നിവർ വെള്ളിയും തമീം മുഹമ്മദ്, യൂസഫ് ഹസൻ, കരിം മുഹമ്മദ് എന്നിവർ വെങ്കലവും നേടി.
