24.7 C
Qatar
Saturday, April 18, 2026

ലോകത്ത് കൊറോണ മരണനിരക്ക് ഏറ്റവും കുറവുള്ള രണ്ടാമത്തെ രാഷ്ട്രം ഖത്തർ എന്ന് റിപ്പോർട്ട്‌

- Advertisement -

ദോഹ: കൊറോണ മരണ നിരക്ക് ഏറ്റവും കുറഞ്ഞ രണ്ടാമത്തെ രാഷ്ട്രം ഖത്തറാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട അവരുടെ ഏറ്റവും പുതിയ പട്ടികയിലാണ് ഇക്കാര്യം പറയുന്നത്.

ഏറ്റവും കുറവ് കൊറോണ മരണ നിരക്കുള്ള ഒന്നാമത്തെ രാഷ്ട്രം സിംഗപ്പൂരാണ്. ഖത്തര്‍ സിംഗപ്പൂര്‍ എന്നീ രാഷ്ട്രങ്ങളിലെ ആരോഗ്യ സംവിധാനങ്ങളുടെ മേന്മയാണ് യൂറോപ്യന്‍, അമേരിക്കന്‍ നാടുകള്‍ എന്നിയവയെക്കാളും മരണ നിരക്കില്‍ കുറവ് വരാന്‍ സഹായിച്ചതെന്ന് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചു ഖത്തര്‍ ആസ്ഥാനമായ പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

- Advertisement -

വ്യാപകമായ പരിശോധനകളാണ് ഖത്തറിന്റെ പ്രധാനപ്പെട്ട കൊറോണ പ്രതിരോധ രംഗത്തെ നേട്ടത്തിന് പിന്നില്‍. വൈറസ് ബാധ ഉള്ളവരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് ആവശ്യമായ പരിഗണനകള്‍ നല്‍കുന്നതോടൊപ്പം ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി അവര്‍ക്ക് കൂടി നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കുന്നതാണ് ഖത്തറിന്റെ പ്രത്യേകതയെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചു കൊണ്ട് ദോഹ ഹമദ് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അല്‍ മുസ്‌ലാമനി ചൂണ്ടിക്കാട്ടി.

Latest news
MORE IN LATEST NEWS

MOST POPULAR