ദോഹ: ജറുസലേമിലെ അൽ അഖ്സ പള്ളിക്കകത്ത് പ്രാർത്ഥന നടത്തുകയായിരുന്ന പലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തിയ അത്രിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കാനൊരുങ്ങി അറബ് ലീഗ്. ഖത്തറിന്റെ അധ്യക്ഷതയിൽ അറബ് ലീഗിന്റെ സ്ഥിരം സമിതി തികളാഴ്ച അടിയന്തിര യോഗം ചേരും.
വിഷയത്തിൽ അടിയന്തിര ഇടപെടൽ വേണമെന്ന പലസ്തീൻ ആവശ്യം കൂടി പരിഗണിച്ചാണ് യോഗം. ശൈഖ് ജറാഹ് മേഖലയിൽ കൂടുതൽ പലസ്തീൻ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഇസ്രായീൽ നീക്കത്തിനെതിരെ കൈക്കൊള്ളേണ്ട നിലപാടുകളെ കുറിച്ചും യോഗം ചർച്ച ചെയ്യും. അതിനിടയിൽ ഖത്തർ അമീർ ഇന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ ഫോണിൽ വിളിച്ച് സ്ഥിഗതികൾ വിലയിരുത്തുകയും ചെയ്തു.
