25 C
Qatar
Thursday, April 16, 2026

സിറിയൻ അഭയാർത്ഥികൾക്ക് സഹായഹസ്തം നീട്ടി ഖത്തർ

- Advertisement -

ദോഹ: സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് 100 മില്യണ്‍ ഡോളര്‍ ധന സഹായം നല്‍കാന്‍ ഖത്തർ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ചു റോയ്ട്ടേഴ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതുവരെ രണ്ടു ബില്യണ്‍ ഡോളറാണ് ഖത്തര്‍ സര്‍ക്കാര്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് ധന സഹായം നല്‍കിയിട്ടുള്ളതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

- Advertisement -

ബ്രസല്‍സില്‍ നടന്ന യു.എന്നിന്റെസിറിയന്‍ അഭയാര്‍ഥികള്‍ക്കായുള്ള സഹായ അഭ്യര്‍ഥനത്തിനിടെയാണ് ഖത്തര്‍ 100 മില്യണ്‍ ഡോളര്‍ ധന സഹായം പ്രഖ്യാപിച്ചത്. പത്ത് ബില്യണ്‍ സഹായ അഭ്യര്‍ഥനയാണ് യു.എന്‍ ബ്രസല്‍സില്‍ നടത്തിയത്.

Latest news
MORE IN LATEST NEWS

MOST POPULAR