29.2 C
Qatar
Thursday, April 16, 2026

ലോകകപ്പിനെത്തുന്ന ആരാധകർക്ക് കൊവിഡ് വാക്സിൻ നൽകും

- Advertisement -

ദോഹ : അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പ് ടൂർണമെന്റിനെത്തുന്ന ആരാധകർക്കായി ഒരു ദശലക്ഷം വാക്സിൻ ഡോസുകൾ ഖത്തർ തയ്യാറാക്കും. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ഒരു കമ്പനിയുമായി ചർച്ചകൾ നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisement -

ഖത്തറിന്റെ ഈ നീക്കം ലോകകപ്പിന്റെ സുരക്ഷ കൂടുതൽ ദൃഢമാക്കുമെന്നതിൽ സംശയമില്ല. ലോകകപ്പിനായി മികച്ച തയ്യാറെടുപ്പുകളാണ് ഖത്തർ നടത്തുന്നത്. ലോകകപ്പ് തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനു കൂടി വേണ്ടി ഈ വർഷം അവസാനത്തോടെ അറബ് കപ്പും ഖത്തറിൽ വെച്ചു നടക്കുന്നുണ്ട് .

Latest news
MORE IN LATEST NEWS

MOST POPULAR