ദോഹ : ഖത്തറില്‍ ഇന്ന് മഴക്കാലം ആരംഭിക്കുമെന്ന് കാലാവസ്ഥ വിഭാഗം ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു. ചില പ്രദേശങ്ങളില്‍ ഇടിയോട് കൂടിയ മഴക്കാണ് സാധ്യതയെന്നതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശമുണ്ട്. ഖത്തറിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ മഴ മേഘങ്ങളുടെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട് എന്നും അധികൃതര്‍ അറിയിച്ചു.
പ്രഭാത സമയത്തില്‍ ഒട്ടുമിക്ക സ്ഥലങ്ങളിലും ചൂടേറിയ കാലാവസ്താഥയായിരിക്കുമെങ്കിലും വൈകിട്ടോടെ നേരിയ തോതില്‍ മഴ തുടങ്ങി ശക്തിയോടെ പെയ്യാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
