ദോഹ: ഖത്തർ ടൂറിസം ക്രൂയിസ് ലൈൻസ് ഇന്റർനാഷണൽ അസോസിയേഷൻ (CLIA) യുകെയും അയർലൻഡുമായി എന്നിവയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ഇതിലൂടെ യുകെ,അയർലൻഡ് എന്നിവിടങ്ങളിലെ ട്രാവൽ ഏജന്റുമാർ, ഓഹരിയുടമകൾ, അവിടങ്ങളിലെ കപ്പൽ സഞ്ചാര സമൂഹങ്ങളിലും ഖത്തർ ടൂറിസത്തിനു കൂടുതൽ പ്രചാരം ലഭിക്കും.
2021 നവംബർ 4 ന് സതാംപ്ടണിൽ നടക്കുന്ന CLIA സെല്ലിംഗ് ക്രൂയിസ് ഡേയുടെ പ്രധാന സ്പോൺസർമാരിലൊരാളായി ഖത്തർ ടൂറിസം പ്രവർത്തിച്ചേക്കും. ഇത് പിന്നീട് 2021 ഡിസംബറിൽ വാർഷിക CLIA ക്രൂയിസ് ഫോറം സ്പോൺസർ ചെയ്യും.
ഖത്തർ ടൂറിസം മേഖലയിലെ വൈവിധ്യവൽക്കരണത്തിനും പുതിയ ഉപഭോക്തൃ വിഭാഗങ്ങളെ ആകർഷിക്കുന്നതിനുമുള്ള ഖത്തർ ടൂറിസത്തിന്റെ തുടർച്ചയായ തന്ത്രത്തിന്റെ ഭാഗമാണ് ഈ പങ്കാളിത്തം എന്ന് ഖത്തർ ടൂറിസത്തിൽ നിന്നുള്ള ബെർത്തോൾഡ് ട്രെൻകെൽ പറഞ്ഞു. ഖത്തർ ടൂറിസം തന്ത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ് കപ്പൽ സഞ്ചാരമെന്നും വരാനിരിക്കുന്ന സീസണിൽ ഞങ്ങൾ ഇതിനകം തന്നെ നിരവധി കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ ഫിഫ ലോകകപ്പ് 2022 -ലെ ഫുട്ബോൾ ലോകകപ്പിന് സന്ദർശകരെ സ്വാഗതം ചെയ്യാൻ തയ്യാറാകുന്ന പുതിയ ക്രൂയിസ് ടെർമിനൽ എന്നിങ്ങനെ കപ്പൽ സഞ്ചാരത്തിലെ അടിസ്ഥാനസൗകര്യവികസനത്തിനായി ഖത്തർ വലിയ നിക്ഷേപം തന്നെ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
