32.3 C
Qatar
Saturday, April 18, 2026

പൊതുശുചിത്വം ഉറപ്പുവരുത്തുന്നതിന് നടപടികള്‍ ശക്തമാക്കുമെന്ന് ഖത്തര്‍.

- Advertisement -

ദോഹ :ഖത്തറില്‍ പൊതുശുചിത്വം ഉറപ്പുവരുത്തുന്നതിനായി കൂടുതല്‍ ന്നിരീക്ഷണങ്ങള്‍ കൊണ്ടുവരുമെന്ന് ഖത്തറി അധികൃതര്‍ അറിയിച്ചു. ബലദിയ മന്ത്രാലയത്തിന്റെ പൊതുശുചിത്വവിഭാഗ മേധാവി മക്ബല്‍ അല്‍ ഷംറിയാന്‍ ആണ് ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ കാര്യം അറിയിച്ചത്.

- Advertisement -

ഖത്തറിലെ ജനങ്ങള്‍ പൊതുശുചിത്വം പാലിക്കുന്നുണ്ടോ എന്നറിയുന്നതിനായുള്ള നിരീക്ഷങ്ങള്‍ വരും ദിവസങ്ങളില്‍ ശക്തമാക്കുമെന്നാണ് റിപ്പോര്‍ട്ട് . ഇതിനായി ജനങ്ങളെ എങ്ങനെയാണ് ബോധവത്കരിക്കേണ്ടത് എന്നതിനെകുറിച്ചുള്ള ചര്‍ച്ചകള്‍ അനിവാര്യമാണെന്ന് മന്ത്രാലയം അറിയിച്ചു. കൂടാതെ ഖത്തറിലെ പൊതുശുചിത്വം ഉറപ്പുവരുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ പാലിക്കത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊതുശുചിത്വ മന്ത്രാലയം അറിയിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR