27.9 C
Qatar
Sunday, April 19, 2026

ഒളിമ്പിക്സിൽ ഖത്തറിനു വീണ്ടും സ്വർണതിളക്കം, ഹൈ ജമ്പിൽ മുതാസ് ബാർഷിമിന് സ്വർണമെഡൽ

- Advertisement -

ഹൈ ജമ്പിൽ രണ്ടു തവണ ലോകചാമ്പ്യനായ ഖത്തറിന്റെ മുതാസ് ബാർഷിമിന് ടോകിയോ ഓളിംപിക്സിൽ സ്വർണതിളക്കം. 2.37 മീറ്റർ ചാടിയ ഇറ്റാലിയൻ ജമ്പർ ജിയാൻമാർക്കോ ടമ്പേരിക്കൊപ്പം ഹൈ ജമ്പിൽ സംയുക്ത ഗോൾഡ് മെഡലാണ് അതേ ഉയരം ചാടിയ മുതാസ് ബാർഷിമും പങ്കു വെച്ചത്. ഇരുവരും 2.39 മീറ്റർ എന്ന ലക്ഷ്യം മറികടക്കാതെ പോയതോടെയാണ് ജോയിന്റ് ഗോൾഡ് മെഡൽ ഇരുവരും പങ്കു വെച്ചത്.

- Advertisement -

ഇരുവരും വീണ്ടും ചാടാൻ ശ്രമിക്കാതെ ഗോൾഡ് മെഡൽ പങ്കു വെക്കുന്നതിനു സമ്മതിക്കുകയായിരുന്നു. ബാർഷിമിന്റെ വ്യക്തിഗത മികച്ച പ്രകടനമായ 2.43 മീറ്റർ ലോകത്തിലെ തന്നെ രണ്ടാമത്തെ ഉയരം ആണ്. 1993ൽ ഹാവിയർ സറ്റോമായൊറിന്റെ 2.45 മീറ്റർ ആണ് നിലവിലെ ലോകറെക്കോർഡ്. ബാർഷിമിന്റെ സ്വർണത്തോടെ ഈ ഒളിമ്പിക്സിലെ രണ്ടാം സ്വർണമാണ് ഖത്തർ നേടിയെടുത്തിരിക്കുന്നത്.

Latest news
MORE IN LATEST NEWS

MOST POPULAR