29.2 C
Qatar
Thursday, April 16, 2026

രാജസ്ഥാനിലെ സൗരോര്‍ജ വൈദ്യുതീകരണ പദ്ധതിക്ക് ഖത്തറിന്റെ ‘വൈസ്’ പുരസ്‌കാരം.

- Advertisement -

ദോഹ : രാജസ്ഥാനിലെ സൗരോര്‍ജ വൈദ്യുതീകരണ പദ്ധതിക്ക് ഖത്തറിന്റെ ‘വൈസ്’ പുരസ്‌കാരം ലഭിച്ചു. ഈ വര്‍ഷത്തെ വൈസ് വിദ്യാഭ്യാസ അവാര്‍ഡുകള്‍ക്കായി ആറ് വിദ്യാഭ്യാസ പദ്ധതികളെയാണ് തെരഞ്ഞെടുത്തിരുന്നത്. ഖത്തര്‍ ഫൗണ്ടേഷന് കീഴിലുള്ള വൈസ് (വേള്‍ഡ് ഇന്നൊവേഷന്‍ സമ്മിറ്റ് ഫോര്‍ എജുക്കേഷന്‍) ഉച്ചകോടിയുടെ ഭാഗമായാണ് ഈ പുരസ്‌കാരം ലഭിച്ചത്.

20,000 അമേരിക്കന്‍ ഡോളറാണ് സമ്മാനത്തുകയായി നല്‍കുന്നത്. ഖത്തര്‍ ഫൗണ്ടേഷന് കീഴില്‍ വൈസ് ഉച്ചകോടിക്കും അവാര്‍ഡ് വിതരണത്തിനും തുടക്കം കുറിച്ചത് 2009 മുതലാണ്. ആഗോള തലത്തില്‍ വിദ്യാഭ്യാസ മേഖലയിലെ വ്യത്യസ്തവും മൗലികവും സംഭാവനകളും നല്‍കുന്ന വ്യക്തിക്കോ സംഘടനക്കോ സ്ഥാപനങ്ങള്‍ക്കോ ആണ് വൈസ് എജുക്കേഷന്‍ പുരസ്‌കാരം നല്‍കുന്നത്.

Latest news
MORE IN LATEST NEWS

MOST POPULAR