25.5 C
Qatar
Sunday, April 19, 2026

നവംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി, ഡീസലിന് വില കൂടി

- Advertisement -

ദോഹ: 2021 നവംബറിലെ ഇന്ധനവില ഖത്തർ എനർജി (ക്യുഇ) ഇന്ന് പ്രഖ്യാപിച്ചു.
പ്രീമിയം പെട്രോൾ വില നവംബറിൽ അതേപടി തുടരുമ്പോൾ സൂപ്പർ ഗ്രേഡ് ഗ്യാസോലിൻ, ഡീസൽ വില വർധിച്ചതായി ഖത്തർ എനർജിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് കാണിക്കുന്നു.

ഒക്ടോബറിലെ അതേ വില നിലനിർത്തിക്കൊണ്ട് നവംബറിൽ പ്രീമിയം ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2 ഖത്തർ റിയാൽ വിലവരും.
വരുന്ന മാസത്തിൽ സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.10 ഖത്തർ റിയാൽ വിലവരും.
നവംബറിൽ ഡീസൽ ലിറ്ററിന് 2.05 ഖത്തർ റിയാൽ ആയിരിക്കും വില.

- Advertisement -

2016 ഏപ്രിലിൽ, ഊർജ, വ്യവസായ മന്ത്രാലയമാണ് അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില നിശ്ചയിക്കാൻ തുടങ്ങിയത്. 2017 സെപ്റ്റംബർ മുതൽ ഖത്തർ പെട്രോളിയമാണ് പ്രതിമാസ വില പട്ടിക പ്രഖ്യാപിക്കുന്നത്. അടുത്തിടെ ഖത്തർ പെട്രോളിയത്തിന്റെ ബ്രാൻഡ് നാമം ഖത്തർ എനർജി എന്നാക്കി പുനർനാമകരണം ചെയ്തിരുന്നു.

Latest news
MORE IN LATEST NEWS

MOST POPULAR