28.9 C
Qatar
Thursday, April 16, 2026

ദ്വിരാഷ്ട്ര നാവികഭ്യാസത്തിനായി ഐഎൻഎസ് ത്രികാന്തിൽ ദോഹയിലെത്തിയ ഇന്ത്യൻ നേവിയെ ഖത്തർ അമിരി നാവിക സേനയുടെ ഉജ്വല വരവേൽപ്പ്

- Advertisement -

ദോഹ: ഖത്തർ അമിരി നാവികസേനയും ഇന്ത്യൻ നാവികസേനയും തമ്മിൽ ഓഗസ്റ്റ് 9 മുതൽ 14 വരെ നടക്കാനിരിക്കുന്ന സൈർ അൽ ബഹ്ർ( കടലിന്റെ ഗർജനം) എന്ന് വിളിപ്പേരുള്ള ദ്വിരാഷ്ട്ര നാവിക അഭ്യാസത്തിനായി ഇന്ത്യൻ നാവിക സേനയുമായി ഐഎൻഎസ് വിക്രാന്ത് ദോഹയിൽ എത്തിച്ചേർന്നു. ഖത്തർ അമിരി നാവിക സേനയുടെ പ്രതിനിധികൾ ഓപചാരിക വാദ്യമേളത്തിന്റെ അകമ്പടിയോടെ ഇന്ത്യൻ നാവിക സേനയെ സ്വീകരിച്ചു.

സൈർ അൽ ബഹ്ർ 2021 നാവികഭ്യാസം ഇരു രാജ്യങ്ങളിലെയും നാവികസേനകൾ തമ്മിലുള്ള പരസ്പരപ്രവർത്തനക്ഷമത വർധിപ്പിച്ചേക്കും. മൂന്നു ദിവസം കടലിൽ വെച്ചും രണ്ടു ദിവസം തുറമുഖത്ത് വെച്ചും ഈ നാവികാഭ്യാസം നടക്കും. തുറമുഖത്തു വെച്ച് ക്രോസ്സ് ഡെക്ക് സന്ദർശനവും വിദഗ്ദ്ധർ തമ്മിലുള്ള ഔദ്യോഗിക സംഭാഷണവും സന്ദർശനവും നടക്കും.

- Advertisement -

ഇത്തരത്തിൽ ഓരോ മേഖലയിലും ഖത്തറും ഇന്ത്യയും തമ്മിലുള്ള പരസ്പരം ഐക്യം വളർന്നു കൊണ്ടിരിക്കുകയാണ്. ചരിത്രകാലം മുതൽക്കുള്ള ഈ ബന്ധം സ്ഥിരവും ഉറപ്പുള്ളതുമാണ്. ദ്വിരാഷ്ട്ര നാവികാഭ്യാസത്തിന്റെ ഈ രണ്ടാം പതിപ്പ് ഇരു രാജ്യങ്ങളുടെയും പ്രതിരോധത്തിലെ സഹകരണത്തിനെ കൂടുതൽ ശക്തിപ്പെടുത്തിയേക്കും.

Latest news
MORE IN LATEST NEWS

MOST POPULAR