ദോഹ, ഖത്തർ: അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് നൽകുന്ന 37 ടൺ ഭക്ഷണവും വൈദ്യ സഹായവുമായി ഖത്തർ വിമാനം തിങ്കളാഴ്ച അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്ത്,അൽ ആരിഷിലേക്ക് പുറപ്പെട്ടു. ഇത് പിന്നീട് ഗാസയിലേക്ക് എത്തിക്കും.

ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തെ തുടർന്നുള്ള ദുഷ്‌കരമായ മാനുഷിക സാഹചര്യങ്ങൾക്കിടയിൽ ഫലസ്തീൻ ജനതയ്ക്ക് ഖത്തർ ഭരണകൂടം നൽകുന്ന പൂർണ പിന്തുണയുടെ ഭാഗമാണ് ഈ സഹായം.
Content Highlights: Qatari plane with 37 tonnes of food and medical aid for Palestinians heads to Egypt
