29.2 C
Qatar
Thursday, April 16, 2026

ഖത്തറിൽ കോവിഡ് രോഗികൾ കുറയുന്നു: നിലവിലെ നിയന്ത്രണങ്ങളിൽ മാറ്റമില്ലാതെ തുടരും

- Advertisement -

ദോഹ: രാജ്യത്ത് പോസിറ്റീവ് കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നതിനാൽ, കോവിഡ് വ്യാപനത്തെ തടഞ്ഞു നിർത്താമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ (എച്ച്എംസി) ഡോക്ടർമാർ.

മന്ത്രാലയം പുറത്തിറക്കിയ കോവിഡ് റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ദിവസേനയുള്ള കേസുകളുടെ എണ്ണം കുറഞ്ഞുട്ടുണ്ട്. ഏപ്രിൽ 23 ന് 798 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ, ഇന്നലെ മെയ് 2 ന് 646 പുതിയ കേസുകലാണ് റിപ്പോർട്ട് ചെയ്തത്. സുഖം പ്രാപിച്ച രോഗികളുടെ എണ്ണം ഏപ്രിൽ 23 നും മെയ് 2 നും ഇടയിൽ 14,090 ആയി 178,461 ൽ നിന്ന് 192,551 ആയി ഉയർന്നു.

- Advertisement -

അതേസമയം, ദേശീയ കോവിഡ് -19 വാക്സിനേഷൻ പ്രോഗ്രാമിന്റെ പ്രതിവാര അപ്‌ഡേറ്റിൽ 44.7% മുതിർന്നവർക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. മൊത്തം ജനസംഖ്യയുടെ 44.7% പേർക്കും (16 വയസും അതിൽ കൂടുതലുമുള്ളവർ) കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ 188,152 ഡോസുകൾ നൽകി, പ്രോഗ്രാം ആരംഭിച്ചതിനുശേഷം 1,603,913 ഡോസുകൾ നൽകിയിട്ടുണ്ട്.

പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം അടുത്തിടെ ക്രമാതീതമായികുറഞ്ഞിട്ടുണ്ട്. ഇത് ആശുപത്രിയിൽ കോവിഡ് ഉള്ളവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കി. കേസുകളുടെ എണ്ണം കുറയുന്നത് നിലവിലെ നിയന്ത്രണങ്ങളുടെയും വാക്സിനേഷൻ പ്രോഗ്രാമിൽ നിന്ന് വേഗത്തിൽ പുറത്തുവരുന്നതിന്റെയും ഫലമാണെന്ന് വാക്സിനേഷൻ ഹെഡ് ഡോ. സോഹ അൽ ബയാത്ത് പറഞ്ഞു.

- Advertisement -

അതേസമയം മഹാമാരിയുടെ രണ്ടാം തരംഗത്തെ നമ്മൾ മറികടന്നുവെന്ന് ഉറപ്പാക്കാൻ ഇനിയും സമയമുണ്ടെന്നും നാമെല്ലാവരും നിയന്ത്രണങ്ങൾ പാലിക്കുകയും പ്രതിരോധ നടപടികൾ പാലിക്കുകയും ചെയ്യണം. രോഗത്തിന്റെ ഭീഷണി കുറഞ്ഞുവെന്ന് ഉറപ്പാകുമ്പോൾ മാത്രമേ നിലവിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയുള്ളൂ എന്നും ഡോ. അൽ ബയാത്ത് കൂട്ടിച്ചേർത്തു.

Latest news
MORE IN LATEST NEWS

MOST POPULAR