ഖത്തറിലെ ആദ്യത്തെ സമ്പൂർണ വൈദ്യുതപബ്ലിക് ബസ് റൂട്ട് ഇപ്പോൾ തുറന്നതായി 2022 മാർച്ച് 28 തിങ്കളാഴ്ച മൊവാസലാത്ത് (കർവ) പ്രഖ്യാപിച്ചു. അൽ ഗാനിം ബസ് സ്റ്റേഷനും സിറ്റി സെന്ററിനുമിടയിൽ സർവീസ് നടത്തുന്ന എല്ലാ പൊതു ബസുകളും ഇലക്ട്രിക് ആയിരിക്കുമെന്ന് മൊവാസലാത്ത് അറിയിച്ചു.
ഖത്തർ ദേശീയ ദർശനം 2030നു അനുസൃതമായി വിശ്വസനീയവും പരിസ്ഥിതി സൗഹൃദവുമായ സേവനങ്ങളുള്ള സംയോജിത, ലോകോത്തര, മൾട്ടിമോഡൽ ട്രാൻസിറ്റ് സംവിധാനം നൽകാനുള്ള ഗതാഗത മന്ത്രാലയത്തിന്റെ ശ്രമങ്ങളെ ഈ പദ്ധതി പൂർത്തീകരിക്കുന്നു. ഖത്തറിന്റെ ആദ്യ ബാച്ച് പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകൾ 2021 ജൂൺ 29-ന് എത്തിയിരുന്നു.
ഫിഫ വേൾഡ് കപ്പ് ഖത്തർ 2022™ സമയത്ത് ഇലക്ട്രിക് ബസുകൾ പ്രധാന സേവനങ്ങൾക്കായി ഉപയോഗിക്കും. ഇത് ഇലക്ട്രിക് മാസ് ട്രാൻസിറ്റ് ബസുകൾ ഉപയോഗിക്കുന്ന ആദ്യത്തെ ചാമ്പ്യൻഷിപ്പായി ഖത്തർ ലോകകപ്പിനെ മാറ്റും. അതു കൊണ്ടു തന്നെ ഈ ലോകകപ്പ് ആദ്യത്തെ പരിസ്ഥിതി സൗഹൃദവും കാർബൺ ന്യൂട്രൽ ഇവന്റായി ലോകകപ്പ് മാറുമെന്ന് ഖത്തർ വിശ്വസിക്കുന്നു.
