ദോഹ: രാജ്യത്തെ ആദ്യ പ്യുവര്‍ വെജിറ്റേറിയന്‍ കഫെ ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എവര്‍ഗ്രീന്‍ ഓര്‍ഗാനിക്‌സ് എന്നാണ് സ്ഥാപനത്തിന് പേര് നൽകിയിരിക്കുന്നത്.
ദോഹ ഹമദ് വിമാനത്താവളത്തിലെ ജനത്തിരക്ക് പരിഗണിച്ചു കൊണ്ടും ആഗോള യാത്രക്കാരുടെ വെജിറ്റേറിയന്‍ ഭക്ഷണത്തോടുള്ള ഇഷ്ടം പരിഗണിച്ചു കൊണ്ടുമാണ് ഇത്തരമൊരു സംരംഭം ആരംഭിച്ചതെന്ന് കടയുടമ എന്‍ജിനീയര്‍ ഗാനിം അല്‍ സുലൈത്തി വ്യക്തമാക്കി.
കഫെ ഇരുപത്തിനാലു മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കും. കൊറോണ പ്രതിസന്ധിക്കിടയിലും ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ പരിമിത വ്യാപാരങ്ങള്‍ കച്ചവടത്തിന്റെ തുടക്ക കാലത്തിന് ഉതകുമെന്നും അല്‍ സുലൈത്തി പറഞ്ഞു.
ഒരു പ്യുവര്‍ വെജിറ്റേറിയന്‍ ഹോട്ടലില്‍ ലഭിക്കുന്ന എല്ലാ വിധ ഭക്ഷണ വിഭവങ്ങളും തങ്ങളുടെ കഫെയില്‍ ഉണ്ടാവുമെന്നും അദ്ദേഹം പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
English summary; The first pure vegetarian hotel has been opened at Doha Hamad international Airport in Qatar
