- Advertisement -
ദോഹ: ഖത്തറിന്റെ തുടർച്ചയായ നിക്ഷേപങ്ങളും സമയബന്ധിതമായ തന്ത്രങ്ങളും കാരണം ഖത്തറിന്റെ ആരോഗ്യസംരക്ഷണ സംവിധാനം ഈ മേഖലയിലെ ഏറ്റവും മികച്ചതായി മാറി.
2021 നംബിയോ ഹെൽത്ത് കെയർ ഇൻഡെക്സിലെ സർവ്വേ പ്രകാരം 73 പോയിൻറ് നേടി ആദ്യത്തെ 20 രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ ഇടം നേടി. സർവേയിൽ ഉൾപ്പെടുന്ന 93 രാജ്യങ്ങളിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്താണ് തായ്‌വാൻ.
- Advertisement -
ദക്ഷിണ കൊറിയ, ഫ്രാൻസ്, ജപ്പാൻ, ഡെൻമാർക്ക്, സ്പെയിൻ, ഓസ്ട്രിയ, തായ്ലൻഡ്, ഓസ്‌ട്രേലിയ, ഫിൻലാൻഡ്, നെതർലാൻഡ്‌സ്, നോർവേ, ചെക്ക് റിപ്പബ്ലിക്, ബെൽജിയം, യുണൈറ്റഡ് കിംഗ്ഡം, സ്വിറ്റ്‌സർലൻഡ്, ജർമ്മനി, ഇസ്രായേൽ, ന്യൂസിലൻഡ് എന്നിവയാണ് ആദ്യ 20 സ്ഥാനങ്ങളിൽ ഇടം നേടിയ രാജ്യങ്ങൾ.
2021 നംബിയോ ഹെൽത്ത് കെയർ ഇൻഡെക്സിൽ സർവേ പ്രകാരം ജിസിസി രാജ്യങ്ങളുടെ പട്ടികയിൽ 72.94 സ്കോർ ചെയ്ത് ദോഹ ഒന്നാമതെത്തി.
