27.7 C
Qatar
Thursday, April 16, 2026

ഖത്തറിലെ വ്യവസായ മേഖലയിൽ കഴിഞ്ഞ വർഷം കൈവരിച്ചത് 6% വളർച്ച

- Advertisement -

ദോഹ: ഖത്തറിലെ വ്യവസായ മേഖലയിൽ കഴിഞ്ഞ വർഷം (2020) 6% വളർച്ച കൈവരിച്ചതായി വാണിജ്യ മന്ത്രി അലി ബിൻ മുഹമ്മദ് അൽ കുവാരി. ഇതിനോടകം 263 ബില്യൺ റിയാലിന്റെ നിക്ഷേപമാണ് ഖത്തറിലെ വ്യവസായ മേഖലയിൽ ഇപ്പോൾ നിലവിൽ ഉള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി.

ഖത്തറിലെ ഇറക്കുമതി തീരുവ കുറക്കുകയും പ്രാദേശിക സാമ്പത്തിക നീക്കിയിരിപ്പു വർധിപ്പിക്കുകയും ചെയ്യുന്നതാണ് ഫാക്ടറികളുടെ എണ്ണത്തിലുണ്ടായ വർധനവ് സൂചിപ്പിക്കുന്നത്. കോവിഡ്  കാലത്തും ശക്തമായ വാണിജ്യ ഇടപാടുകൾ ഖത്തർ വാണിജ്യ മന്ത്രാലയത്തിൻറെ കീഴിൽ നടക്കുകയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest news
MORE IN LATEST NEWS

MOST POPULAR