ദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ ക്രമേണ നീക്കുന്നതിന്റെ മൂന്നാം ഘട്ടത്തിൽ നിയന്ത്രണങ്ങൾ അനുസൃതമായി ബാർബർഷോപ്പുകളും സൗന്ദര്യ കേന്ദ്രങ്ങളും വീണ്ടും തുറക്കുന്നതിന് മുൻകൂർ അനുമതി വാങ്ങുന്നതിനുള്ള നടപടികൾ വാണിജ്യ വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചു.
1. ഇനിപ്പറയുന്ന ലിങ്ക് വഴി ബാർബർഷോപ്പുകളുടെയും ബ്യൂട്ടി സെന്ററുകളുടെയും പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള പ്രീ-പെർമിഷൻ അപേക്ഷാ ഫോം ഈ ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം: https://bit.ly/2WXhSQx.
2. ആവശ്യമായ ഡാറ്റ പൂരിപ്പിച്ച് ജീവനക്കാരുടെ മെഡിക്കൽ പരിശോധനാ ഫലങ്ങൾ സ്ഥിരീകരിക്കുന്ന സർട്ടിഫിക്കറ്റുകൾ അറ്റാച്ചു ചെയ്യുക.
3. ഡോക്യുമെന്റുകൾ ഈ പറയുന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കുക (ഈദ് അൽ അദാ അവധി ദിവസങ്ങളിൽ): Info-commerce@moci.gov.qa
English summary: Qatar’s Ministry of Public Health announces application process for reopening barbershops and beauty centers
