കോവിഡ്-19 രോഗികളുടെ എണ്ണം വർധിക്കുന്നത് തുടരുകയാണക്കിൽ ഖത്തറിൽ കർശനമായ നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.ചൊവ്വാഴ്ച രാജ്യത്ത് 477 പുതിയ കോവിഡ് കേസ്സുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് മന്ത്രാലയം ഈ കാര്യം വ്യക്തമാക്കിയത്.
പുതിയ രോഗബാധ്യതരുടെ എണ്ണം ഏകദേശം 200 മുതൽ 400 വരെ ക്രമാതീതമായി ഉയരുകയാണ്. ഇതിനകം തന്നെ ഖത്തറിൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ നിയന്ത്രങ്ങൾ നാളെ പ്രാബല്യത്തിൽ വേരും.
രോഗബാധ്യതരുടെ എന്നതിലെ വർദ്ധനവ് ഖത്തറിലെ കോവിഡ് രണ്ടാം തരംഗം ഉണ്ടാകുന്നതിന്റെ ആദ്യ ലക്ഷണങ്ങളായേകാമെന്നു പൊതുജനാരോഗ്യമന്ത്രാലയം സംശയം പ്രകടിപ്പിച്ചിരുന്നു. രോഗികളുടെ എണ്ണത്തിനൊപ്പം ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും വര്ധനവുണ്ടാകുന്നതാണ് ഈ സംശയത്തിന് കാരണം.
