21.9 C
Qatar
Thursday, April 16, 2026

ഈദ് അൽ അദ്ഹക്ക് മുന്നോടിയായി ഖത്തറിൽ ‘ഈദിയ എടിഎം’ സേവനം വിപുലീകരിക്കാനൊരുങ്ങി ഖത്തർ സെൻട്രൽ ബാങ്ക്

- Advertisement -

ദോഹ, ഖത്തർ: വരാനിരിക്കുന്ന ഈദ് അൽ അദ്ഹയോടനുബന്ധിച്ച് ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) ‘ഈദിയ എടിഎം’ സേവനം വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു.

QR5, QR10, QR50-100 മൂല്യങ്ങളിൽ ഖത്തർ റിയാൽ പിൻവലിക്കാൻ ഈദിയ എടിഎം സേവനം ഉപയോക്താക്കളെ അനുവദിക്കുന്നു.

- Advertisement -

വാൻഡോം മാൾ, അൽ മിർഖാബ് മാൾ, മാൾ ഓഫ് ഖത്തർ, അൽ വക്ര ഓൾഡ് സൂഖ്, ദോഹ ഫെസ്റ്റിവൽ സിറ്റി, അൽ ഹസ്ം മാൾ, അൽ ഖോർ മാൾ, അൽ മീര (അൽ ഖോർ മാൾ, അൽ മീര( തുമാമയും മുഐതറും) ദോഹ വെസ്റ്റ് വാക്ക് എന്നിങ്ങനെ 10 വ്യത്യസ്ത സ്ഥലങ്ങളിൽ എടിഎമ്മുകൾ സ്ഥാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലിൽ, ഖത്തരി സംസ്‌കാരവും പാരമ്പര്യവും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിൽ പ്രത്യേകിച്ചും കുട്ടികൾക്ക് നൽകുന്ന പണമോ സമ്മാനമോ ആയ ഈദിയുടെ പരമ്പരാഗത രീതിക്ക് അനുസൃതമായി ഈദ് അൽ ഫിത്തറിനോട് അനുബന്ധിച്ച് ക്യുസിബി ഈദിയ എടിഎം സേവനം ആരംഭിച്ചു.

- Advertisement -

Content Highlights: QCB expands ‘Eidiah ATM’ in Qatar ahead of Eid Al Adha

Latest news
MORE IN LATEST NEWS

MOST POPULAR