32.3 C
Qatar
Saturday, April 18, 2026

ശ്രദ്ധേയമായി ഖത്തർ ഫൗണ്ടേഷന്റെ സീറോ വെയിസ്റ്റ് കമ്മ്യൂണിറ്റി ഇഫ്താർ!

- Advertisement -

ഖത്തർ ഫൗണ്ടേഷനു കീഴിൽ എല്ലാ വർഷവും പോലെ ഇക്കുറിയും നടക്കുന്ന ‘സീറോ വേസ്റ്റ് കമ്മ്യൂണിറ്റി ഇഫ്‌താർ’ ജനപ്രീതി കൊണ്ടും സുസ്ഥിര മൂല്യങ്ങൾ കൊണ്ടും ശ്രദ്ധേയമാകുന്നു. മിനറെറ്റൈനിൽ (എഡ്യൂക്കേഷൻ സിറ്റി പള്ളി) ഒരു കൂട്ടം സന്നദ്ധപ്രവർത്തകർ ഒരുക്കുന്ന ഇഫ്‌താർ വിരുന്നിലേക്ക് ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി വിശ്വാസികളാണ് നോമ്പ് തുറക്കാനെത്തുന്നത്.

ഇഫ്‌താർ സംഘടിപ്പിക്കുമ്പോഴുണ്ടാവുന്ന ഭക്ഷണമാലിന്യ ഉൽപ്പാദനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് എജ്യുക്കേഷൻ സിറ്റി സീറോ വെയിസ്റ്റ്‌ ഇഫ്‌താർ സംഘടിപ്പിക്കുന്നത്. ഇതിലൂടെ ഇഫ്താറിന്റെ ഭാഗമായി അവശേഷിക്കുന്ന ഭക്ഷണം പരമാവധി കുറക്കുന്നു. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പാടെ ഒഴിവാക്കാനായി ഓരോ വ്യക്തിക്കും പരിസ്ഥിതി സൗഹൃദ വസ്തുക്കളാൽ നിർമ്മിച്ച ഒരു മൾട്ടി- കംപാർട്ട്മെന്റ് ബോക്‌സാണ് നൽകുന്നത്.

- Advertisement -

പാക്കേജുചെയ്‌ത പഴങ്ങൾക്കുപകരം പഴങ്ങൾ മുഴുവനായും, വീണ്ടും ഉപയോഗിക്കാവുന്ന ടേബിൾ കവറുകളും, പ്ലാസ്റ്റിക് നിർമിത വെള്ളക്കുപ്പികൾക്ക് പകരം വാട്ടർ ഡിസ്പെൻസറുകളുമാണ് ഇവിടെ ഉപയോഗിക്കുന്നത്. ഏത് ഭക്ഷണ മാലിന്യവും എഡ്യൂക്കേഷൻ സിറ്റിയിൽ തന്നെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് കമ്പോസ്റ്റാക്കി മാറ്റുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

കഴിഞ്ഞ വർഷത്തെ റമദാനിലാണ് എഡ്യൂക്കേഷൻ സിറ്റിയിൽ ആദ്യമായി സീറോ വേസ്റ്റ് ഇഫ്‌താർ അവതരിപ്പിക്കുന്നത്. ഒരു ദിവസം ശരാശരി 1,500 പേർക്കുള്ള ഭക്ഷണം ഉൾപ്പെടെ 45,100 ഇഫ്‌താർ മീലുകൾ ഇതിലൂടെ വിതരണം ചെയ്തു‌ വരുന്നു. റമദാനിന്റെ അവസാന നാളുകളിൽ 2,000 ആളുകളാണ് ഓരോ ദിനവും ഇഫ്താറിൽ പങ്കെടുത്തത്.

- Advertisement -

ഇഫ്ത‌ാറിനായി എത്തുന്ന വിവിധ രാജ്യങ്ങളിൽ പെട്ട അതിഥികളിൽ അവബോധം വളർത്തുന്നത്തിനായി അറബി, ഇംഗ്ലീഷ്, ഹിന്ദി/ഉറുദു, മലയാളം, സ്വാഹിലി എന്നീ ഭാഷകളിൽ പരിപാടിയുടെ ലക്ഷ്യം വ്യക്തമാക്കുന്നു. ഭക്ഷണ മാലിന്യങ്ങളും പാക്കിംഗ് മാലിന്യങ്ങൾ എന്നിവ എങ്ങനെ വേർതിരിക്കാമെന്നും അവരുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കാവുന്ന രീതികൾ, പാക്കേജിംഗ് എന്നിവയെക്കുറിച്ച് ഒരു സംക്ഷിപ്ത വിവരണമാണ് സംഘാടകർ നൽകി വരുന്നത്.

Latest news
MORE IN LATEST NEWS

MOST POPULAR