27.7 C
Qatar
Thursday, April 16, 2026

ഖത്തറിൽ വരുന്ന രണ്ടു ദിവസങ്ങളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത

- Advertisement -

ദോഹ: ഖത്തറില്‍ അടുത്ത രണ്ടു ദിവസങ്ങളിൽ ഉച്ച തിരിഞ്ഞ് ഇടിയോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. അതേസമയം, പകല്‍ കടുത്ത ചൂടുള്ള കാലാവസ്ഥ ആവും അനുഭവപ്പെടുക. ഇന്ന് ഉച്ച തിരിഞ്ഞ് പടിഞ്ഞാറ് പ്രദേശങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

പൊടിക്കാറ്റ് ഉണ്ടാവുന്നതിനാൽ ദൃശ്യപരിധി നാലു മുതല്‍ എട്ട് കിലോമീറ്റര്‍ വരെ കുറവാകും. കിഴകക് നിന്നുള്ള കാറ്റിന്റെ വേഗം മണിക്കൂറില്‍ അഞ്ചിനും 15 നോട്ടിക്കല്‍ മൈലിനും ഇടയിലാകും. ചില സമയങ്ങളില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗത്തിലാവും കാറ്റ് വീശുക.

- Advertisement -

പകല്‍ കൂടിയ താപനില 40 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 33 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. നാളെ ഉച്ച തിരിഞ്ഞുള്ള സമയത്ത് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത കാണുന്നുണ്ട്.

കാറ്റിന്റെ വേഗം അഞ്ചിനും 15 നോട്ടിക്കല്‍ മൈലിനും ഇടയിലാകും. ദൃശ്യപരിധി നാലു മുതല്‍ എട്ട് കിലോമീറ്റര്‍ വരെ കുറഞ്ഞേക്കും. കൂടിയ താപനില 41 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 33 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.

- Advertisement -

അതേസമയം, കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷം തെക്ക്, പടിഞ്ഞാറന്‍ ഇടങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തിയിരുന്നു. കനത്ത പൊടിക്കാറ്റും ഉയര്‍ന്നിരുന്നു. ഇന്നലെ ചിലയിടങ്ങളില്‍ വലിയ കാറ്റ് വീശിയിരുന്നു എന്നും റിപ്പോർട്ട്‌ ഉണ്ട്.

വരും ദിവസങ്ങളില്‍ രാജ്യത്ത് പൊടിക്കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ശരിയായ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു.

English summary; QMD said that day-time hot and there is a chance of rain, may be thundery, in western areas by afternoon. 

Latest news
MORE IN LATEST NEWS

MOST POPULAR