27.6 C
Qatar
Saturday, April 18, 2026

അന്താരാഷ്ട്ര യുവജന ദിനം ആഘോഷിച്ച് ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി

- Advertisement -

ദോഹ: ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി ഈ വർഷത്തെ അന്താരാഷ്ട്ര യുവജന ദിനം ആഘോഷിച്ചു. “ആഗോള പ്രവർത്തനത്തിനുള്ള യുവജന ഇടപെടൽ” എന്നതാണ് ഈ വർഷത്തെ വിഷയം. ഇതോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചാണ് ക്യുആർസിസി യുവജന ദിന ആഘോഷങ്ങൾ ഒരുക്കിയത്.

യുവാക്കളുടെ പ്രാതിനിധ്യവും ഇടപെടലും ആഭ്യന്തര അന്താരാഷ്ട്ര മേഖലകളിൽ ഗണ്യമായി വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന രീതിയിലണ് ക്യുആർസിസി തങ്ങളുടെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.

- Advertisement -

ഇതോടനുബന്ധിച്ച് ക്യുആർസിസി “വൊളണ്ടിയർ ഫോർ ഖത്തർ“ കാമ്പെയ്‌ൻ സംഘടിപ്പിച്ചു. ഇതിലൂടെ ആയിരക്കണക്കിന് യുവതീ യുവാക്കളെയാണ് സന്നദ്ദപ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നതിനായി ക്യുആർസിസി റിക്രൂട്ട് ചെയ്തത്. ഇവർക്ക് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിന് ആവശ്യമായ ട്രെയ്നിങ്ങും ക്യുആർസിസി നൽകി.. ദേശീയ അന്തർദേശീയ തലത്തിൽ നിരവധി സേവനങ്ങളാണ് ക്യുആർസിസി ചെയ്തുവരുന്നത്.

English Summary: QRCC conducted International Youth Day Celebrations

Latest news
MORE IN LATEST NEWS

MOST POPULAR