ദോഹ: ചൊവ്വാഴ്ച ലെബനനിലെ ബെയ്റൂതിൽ ഉണ്ടായ വൻ സ്ഫോടനത്തിന്റെ സാഹചര്യത്തിൽ ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യുആർസിഎസ്) ദുരന്തനിവാരണ കേന്ദ്രം സജ്ജമാക്കി.
ബെയ്‌റൂതിൽ സംഭവിച്ച നാശത്തെക്കുറിച്ച് അവലോകനം ചെയ്യുന്നതിനായി ബന്ധപ്പെട്ട വകുപ്പ് മേധാവികൾ അടിയന്തിര യോഗം ചേർന്നു.
ലെബനൻ റെഡ് ക്രോസിന്റെയും, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ്ക്രോസിന്റെയും റെഡ് ക്രസന്റിന്റെയും ഓഫീസുമായി സഹകരിച്ചാവും സഹായം എത്തിക്കുക.
English summary: QRCS set up disaster management centre to respond to Beirut explosion
