ദോഹ: ഗാസയിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾ ഇനിയും തുടരുമെന്ന് ഖത്തർ റെഡ്‌ക്രെസെന്റ് പ്രസിഡന്റ് ഷെയ്ഖ് അബ്ദുല്ല ബിൻ താമർ അൽ താനി അറിയിച്ചു .അടുത്തിടെ ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ റെഡ് ക്രെസെന്റ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ തകർന്നിരുന്നു. ഇതേ തുടർന്നാണ് റെഡ്‌ക്രറീസെന്റ് പ്രവർത്തനങ്ങൾ വീണ്ടും തുടരുമെന്ന് അറയ്യിച്ചത്. തങ്ങളുടെ പ്രവർത്തകർ പരിസരത്തു മൊത്തം ഉണ്ടായ നഷ്ടങ്ങൾ തിട്ടപ്പെടുത്തി സാധാരണകർക്ക് ഭക്ഷണവും മറ്റു അവശ്യ സാധനങ്ങളും വീണ്ടും എത്തിക്കാൻ സന്നദ്ധരാണെന്നും കൂട്ടിച്ചേർത്തു.
ഇന്റർനാഷണൽ കമ്മിറ്റീ ഓഫ് റെഡ്ക്രോസ്സിന്റ ഡയറക്ടർ ജനറൽ റോബർട്ട് മർദീനീ യുൾപ്പെടെ നിരവധി പ്രമുഖർ റെഡ്‌ക്രെറെസെന്റിന്റെ ആസ്ഥാനം തകർക്കപ്പെട്ടതിൽ ഞെട്ടൽ പ്രകടിപ്പിച്ചു. “ഗാസയിലെ ഖത്തർ റെഡ് ക്രസന്റ് ഓഫീസ് വ്യോമാക്രമണത്തിൽ തകർന്നതിൽ ഞെട്ടിപ്പോയി. ഭാഗ്യവശാൽ എല്ലാ @QRCS സ്റ്റാഫുകളും സുരക്ഷിതരാണ്. മെഡിക്കൽ ഇൻഫ്രാസ്ട്രക്ചറുകളും സ്റ്റാഫുകളും പരിരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കണം. ഈ സംഭവം ഈ നിർണായക സമയത്ത് മാനുഷിക പ്രതികരണത്തിന് തടസ്സം സൃഷ്ടിക്കും.”മദീനി ട്വിറ്ററിൽ കുറിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന റെഡ് ക്രെസെറ് ,മഡെസിൻസ് സാൻസ് ഫ്രോണ്ടിയേഴ്സ് തുടങ്ങിയ സംഘടനകളുടെ ഓഫീസിൽ തകർക്കപെടുന്നത് പരിതാപകരം ആണെന്ന് യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക് ഏജൻസി ഫോർ പലസ്തീൻ റീഫ്യുജീസ് ഇൻ ദി നിയർ ഈസ്റ്റ് പ്രസ്താവിച്ചു.
” എംഎസ്‌എഫ് ക്ലിനിക്കുകൾ മുതൽ ക്യുആർസിഎസ് ആസ്ഥാനം വരെ ഗാസയിലെ ഗുരുതരമായ മെഡിക്കൽ സൗകര്യങ്ങൾ നശിച്ചതിൽ ഞങ്ങൾ ഭയപ്പെടുന്നു. ആവർത്തിച്ചുള്ള വർദ്ധനവിനും 14 വർഷത്തെ ഉപരോധത്തിനും ശേഷം, ഗാസയിൽ സംസാരിക്കാൻ ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ ഇല്ല. പാൻഡെമിക് സമയത്ത് അവശേഷിക്കുന്നത് ആക്രമണത്തിലാണ്. ”യുഎൻ ഏജൻസി ട്വീറ്റിൽ പറഞ്ഞു.
തിങ്കളാഴ്ച , ഗാസയിലെ റെഡ്‌ക്രെസന്റ് ആസ്ഥാനം തകർന്നതിലും ,ഇസ്രയേലിന്റെ മനുഷ്യത്വരഹിതമായ ആക്രമണങ്ങളിലും ഖത്തർ അപലപിച്ചിരുന്നു.
