ന്യൂഡല്‍ഹി : വിദേശത്തു നിന്ന് വരുന്നവര്‍ യാത്രപുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കില്‍ 7 ദിവസത്തെ ക്വാറന്‍റെയിനില്‍ കഴിയേണ്ട ആവശ്യമില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിദേശത്തുനിന്നു മടങ്ങിയെത്തുന്നവര്‍ക്കായുള്ള പുതിയ കോവിഡ് പ്രോട്ടോക്കോള്‍ മാര്‍ഗനിര്‍ദേശം അറിയിച്ചത്. അതേസമയം സാഹചര്യം വ്യക്തമാക്കിയാല്‍ സംസ്ഥാനങ്ങള്‍ക്ക് ക്വാറന്‍റെയിന്‍ വ്യവസ്ഥകള്‍ തീരുമാനിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർ നിർബന്ധമായും ക്വാറന്റൈനിൽ കഴിയണം. യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂർ മുൻപ് www.newdelhiairport.in എന്ന വെബ്‌സൈറ്റിൽ സത്യവാങ്‌മൂലം നൽകേണ്ടതാണ്. എത്തിച്ചേരുന്ന വിമാനത്താവളത്തിൽ യാത്രക്കാര്‍ക്ക് നേരിട്ടും വിവരങ്ങൾ നൽകാവുന്നതാണ്. നെഗറ്റീവ് റിപ്പോർട്ട് ഇല്ലാതെ എത്തുന്നവർക്ക് വിമാനത്താവളത്തിൽ PCR പരിശോധന നടത്താം. നിലവിൽ ഡൽഹി, കൊച്ചി, മുംബൈ, ഹൈദ്രബാദ് എന്നീ വിമാനത്താവളങ്ങളിലാണ് ഈ ടെസ്റ്റ് നടത്താനുള്ള സംവിധാനങ്ങളുള്ളത്.
