ദോഹ: ഖത്തറിന്റെ വടക്കൻ ഭാഗത്തുള്ള റാസ് ലഫാനിലാണ് ഇന്നലെ രാവിലെ മുതൽ തിങ്കളാഴ്ച രാവിലെ വരെ ഏറ്റവും കൂടുതൽ മഴ പെയ്തതെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് ട്വീറ്റ് ചെയ്തു.
കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം, റാസ് ലഫാൻ 29.2 മില്ലീമീറ്ററും അൽ ദക്കീരയിൽ 23.7 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി.
രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ മഴ കേന്ദ്രീകരിച്ചതായി വകുപ്പ് അറിയിച്ചു.
ഇന്നലെ രാവിലെ മുതൽ തിങ്കളാഴ്ച രാവിലെ വരെ രേഖപ്പെടുത്തിയ മഴയുടെ അളവാണിത്.
അതേസമയം അൽ ദക്കീരയിൽ 69.6 മില്ലിമീറ്റർ മഴ ലഭിച്ചു. ശനിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച പുലർച്ചെ വരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴയുടെ അളവാണിത്.
