26.4 C
Qatar
Sunday, April 19, 2026

ഖത്തറിൽ ഇന്ന് ചൂടേറിയ പകലായിരിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്

- Advertisement -

ഇന്ന് വൈകുന്നേരം 6 മണി വരെയുള്ള സമയം കടൽത്തീരത്ത് പകൽസമയത്ത് താരതമ്യേന ചൂടുള്ളതായിരിക്കുമെന്നും ചിലയിടങ്ങളിൽ നേരിയ പൊടിപടലമുണ്ടാകുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അതിന്റെ ദൈനംദിന കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു.

കടൽ തീരത്ത് ചില സമയങ്ങളിൽ നേരിയ പൊടിക്കാറ്റ് ഉണ്ടാകും. ശക്തമായ കാറ്റിനും ഉയർന്ന കടലും പ്രതീക്ഷിക്കാമെന്നും  മുന്നറിയിപ്പ് നൽകുന്നു.

- Advertisement -

പ്രധാനമായും വടക്കുപടിഞ്ഞാറൻ ദിശയിൽ കാറ്റ് 9 മുതൽ 19 നോട്ടിക്കൽ മൈൽ വേഗതയിലും പകൽ സമയത്ത് 26 നോട്ടിക്കൽ മൈൽ വരെ ഉയരാനും സാധ്യത കാണുന്നുണ്ട്.

ഉൾക്കടലിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ 15 മുതൽ 25 നോട്ടിക്കൽ മൈൽ വേഗതയിലും ചില സമയങ്ങളിൽ 35 നോട്ടിക്കൽ മൈൽ വേഗതയിൽ ഉയരാനും സാധ്യത കാണുന്നു.

- Advertisement -

പകൽ സമയങ്ങളിൽ ദൃശ്യപരത 4 മുതൽ 9 കിലോമീറ്ററോ അതിൽ കുറവോ ആയിരിക്കും.

കടൽ തീരത്ത് 2 മുതൽ 4 അടി വരെ ഉയരരാനും ചില സമയങ്ങളിൽ 5 അടി വരെ ഉയരാനും സാധ്യതയുണ്ട്. ഉൾക്കടലിൽ ഇത് 4 മുതൽ 8 അടി വരെയും ചിലപ്പോൾ 13 അടി വരെയും ഉയരാൻ സാധ്യത കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു.

Latest news
MORE IN LATEST NEWS

MOST POPULAR