28.9 C
Qatar
Thursday, April 16, 2026

അൽ തഖാബ് കോട്ട പുനരുദ്ധാരണം പൂർത്തിയായി

- Advertisement -

ദോഹ: ദോഹ നഗരത്തിൽ നിന്നും 110 കിലോമീറ്റർ അകലെ അൽ ഷമാൽ പദേശത്ത് സ്ഥിതി ചെയുന്ന അൽ തഖബ് ഫോർട്ടിന്റെ പുനരുദ്ധാരണം പൂർത്തിയായതായി അധികൃതർ. രാജ്യത്തിൻറെ പൈതൃക കോട്ടകളിലൊന്നാണ് അൽ തഖബ് ഫോർട്ട്. അൽ റുവൈസിന്റെ തെക്ക് 12 കിലോമീറ്റർ അകെലെയാണ് തഖബ് ഫോർട്ട് സ്ഥിതിചെയ്യുന്നത്.

19-ാം നൂറ്റാണ്ടിൽ നിര്മിക്കപെട്ടതെന്നാണ് നിഗമനമെങ്കിലും അതിനു മുൻപേ തഖബ് ഫോർട്ട് ഉണ്ടായിരുന്നു എന്നാണ് പൗരാണിക തെളിവുകൾ പറയുന്നത്. പ്രാദേശികമായി ” അൽ അത് അൽ തഖബ് ” എന്നാണു പേരെങ്കിലും അറിയപ്പെടുന്നത് “തഖബ് ഫോർട്ട്” എന്നാണ്. രാജ്യത്തെ വ്യാപാരത്തെ തുടർന്നുണ്ടായ അഭിവൃദ്ധിയുടെ കാലത്താണ് ഈ കോട്ട നിര്മിച്ചിതെന്നാണ് കരുതുന്നത്.

- Advertisement -

കോട്ടയുടെ പടിഞ്ഞാർ ഭാഗം 35 അടി താഴ്ചയുണ്ട്. വൃത്താകൃതിയിലും ദീർഖ ചതുരാകൃതിയിലും മുള്ള മൂന്നു ടവറുകളോട് കൂടിയ സ്‌കോയർ ഗ്രൗണ്ട് പ്ലാൻ ആണ് തഖബ് ഫോർട്ടിന്റെ പ്രത്യേകത. പ്രവേശന കവാടവും, രണ്ടു പഴയ കെട്ടിടങ്ങളുമാണ് ഇവിടെ അവശേഷിക്കുന്നത്. ചുണ്ണാമ്പ് കല്ലിന്റെയും, പരുക്കൻ പവിഴപ്പാറകളുടെയും കൂട്ട് കൊണ്ടാണ് കോട്ട നിർമിച്ചിട്ടുള്ളത്.

LOCATION : Al-Thagab Fort

Latest news
MORE IN LATEST NEWS

MOST POPULAR