ദോഹ: സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ (വെള്ളിയാഴ്ച) എട്ട് മണിക്കൂറോളം അടച്ചിടുമെന്ന് ഖത്തർ പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. മേയ് 31 (വെള്ളിയാഴ്ച) പുലർച്ചെ 2 മണി മുതൽ രാവിലെ 10 മണിവരെയാണ് അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇൻറർസെക്‌ഷനുകളും സർവീസ് റോഡുകളും തുറന്നിരിക്കുമെന്നും അഷ്ഗാൽ അറിയിച്ചു.
അതേസമയം, അൽ സഖാമ സ്ട്രീറ്റിന്റെ ഒരു ഭാഗവും താൽക്കാലികമായി അടച്ചിടുമെന്ന് അഷ്ഗാൽ കൂട്ടിച്ചേർത്തു. ജൂൺ 1 മുതൽ ഒരാഴ്ചത്തേക്കാണ് റോഡ് അടച്ചിടുന്നത്. ഇൻഫ്രാസ്ട്രക്ചർ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് തീരുമാനം.
അടച്ചുപൂട്ടൽ സമയത്ത്, അൽ മമരിയ സ്ട്രീറ്റിൽ നിന്ന് വരുന്നവർക്ക് അൽ സഖാമ സ്ട്രീറ്റ് സൗത്ത് ഉപയോഗിച്ച് അൽ ജസ്സാസിയ സ്ട്രീറ്റിലെത്തുകയും തുടർന്ന് മറ്റ് സർവീസ് റോഡുകൾ ഉപയോഗിച്ച് ലക്ഷ്യസ്ഥാനങ്ങളിലെത്താമെന്നും അഷ്ഗാൽ വ്യക്തമാക്കി.
Content Highlights: Road closure at sabah al ahmad corridor
