മോസ്കോ: ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്സിൻ പുറത്തിറക്കിയതായി പ്രഖ്യാപിച്ച് റഷ്യ. വാക്സിൻ രജിസ്ട്രേഷൻ പൂർത്തീകരിച്ചതായി റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിൻ അറിയിച്ചു.
“ഇന്ന് രാവിലെ ലോകത്ത് ആദ്യമായി കൊറോണ വൈറസിനെതിരെയുള്ള ലോകത്തിലെ ആദ്യത്തെ വാക്സിൻ വാക്സിൻ രജിസ്റ്റർ ചെയ്തു”, പുടിൻ മന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസ് കോളിനിടെ പ്രഖ്യാപിച്ചെന്ന് വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിനായി പ്രവർത്തിച്ച എല്ലാവർക്കും പുടിൻ നന്ദി പറഞ്ഞു.
“ഈ വാക്സിൻ വളരെ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്. കോവിഡ് രോഗികൾക്ക് ശക്തമായ പ്രതിരോധശേഷി നൽകാൻ ഈ വാക്സിനു കഴിയുന്നുണ്ടെന്ന് തെളിയക്കപ്പെട്ടു. ആവശ്യമായ എല്ലാ പരിശോധനകളും കടന്നാണ് ഞങ്ങളീ നേട്ടത്തിൽ എത്തിയത്,” പുടിൻ പറഞ്ഞു.
English Summary: Russia announces world’s first COVID-19 vaccine
