ദോഹ: ഏതൊരു കോവിഡ് വാക്സിനും 100 ശതമാനം ഫലപ്രദമല്ല എന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം. ഫൈസർ / ബയോടെക്, മോഡേണ എന്നി രണ്ട് വാക്‌സിനുകൾ രണ്ടു ഡോസിനും ശേഷം അമിപ്റ്റോമാറ്റിക് കോവിഡ് 19 അണുബാധ തടയുന്നതിന് 95 ശതമാനം ഫലപ്രദമാണ്.
ഇത് വളരെ ഉയർന്നതും പ്രോത്സാഹജനകവുമായ ഫലപ്രാപ്തിയാണ്. എന്നാൽ വാക്സിൻ സ്വീകരിച്ച് കോവിഡ് 19 മൂലം രോഗികളായിത്തീരുന്ന വളരെ ചെറിയ ആളുകൾ ഇപ്പോഴും ഉണ്ടായിരിക്കാം എന്നും മന്ത്രാലായം കൂട്ടിച്ചേർത്തു.
