ന്യൂഡൽഹി: സ്വവർഗാനുരാഗികൾക്ക് തിരിച്ചടിയായി സുപ്രീം കോടതി വിധി. ഇന്ത്യയിൽ ഇനി സ്വവർഗ വിവാഹത്തിനു നിയമസാധുതയില്ല. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചാണ് ഈ തീരുമാനത്തിലൂടെ രാജ്യം കാത്തിരുന്ന ചരിത്രപരമായ വിധി പ്രസ്താവിച്ചത്.
അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് സഞ്ജയ് കൗൾ എന്നിവർ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ അനുകൂലിച്ചുവെങ്കിലും ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവർ എതിർത്തതോടെ 3-2 എന്ന നിലയിൽ ഹർജികൾ തള്ളുകയായിരുന്നു. ഇതിൽ ജസ്റ്റിസ് ഹിമ കോലി ഒഴികെയുള്ളവർ പ്രത്യേക വിധി പ്രസ്താവം നടത്തി.
സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്രസർക്കാരും കോടതിയിൽ എതിർത്തിരുന്നു. സ്പെഷൽ മാരേജ് ആക്ട്, വിദേശ വിവാഹ നിയമം തുടങ്ങിയവയിലെ നിയമസാധുതകൾ പരിശോധിച്ച ശേഷമാണ് വിധി പുറപ്പെടുവിച്ചത്. മേയ് 11നു വാദം പൂർത്തിയാക്കിയ ഹർജികളിൽ അഞ്ച് മാസത്തിനുശേഷമാണ് കോടതി ഇന്നു വിധി പറഞ്ഞത്.
Content Highlights : Same sex marriage supreme court verdict
