ദോഹ: ഇ ന്ത്യയിലെ നെയ്ത്തുകുടുംബങ്ങളുടെ ദുരിതങ്ങൾക്ക് ആശ്വാസമായി മാറുകയാണ് ദോഹയിലെ ഇന്ത്യന്‍ പ്രവാസി വനിതാ സംഘടനയായ സാരി സ്പീക്ക് ഫോറം.
ഇന്ത്യയിലെ സന്നദ്ധ സംഘടനയായ സാക്ഷം ഫൗണ്ടേഷനുമായി സഹകരിച്ച് ആസാമിലെ കൈത്തറി കുടുംബങ്ങൾക്കാണ് സാരി സ്പീക്ക് ഫോറം സഹായവുമായി എത്തുന്നത്. ആസാമിൽ അടുത്തിടെ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കാണ് സഹായം നൽകുന്നത്
“പ്രളയത്തിൽ തകർന്ന് നെയ്തുശാലകൾ, ഉപകരണങ്ങൾ എന്നിവയുടെ പുനരുദ്ധാരണം, നെയ്ത്തുകാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള അടിസ്ഥാന സൗകര്യം ഒരുക്കൽ എന്നിവയാണ് ഈ മുന്നേറ്റം കൊൺറ്റ് ലക്ഷ്യം വെക്കുന്നത്”- ഫോറം സ്ഥാപകാംഗമായ പ്രിയ ബേദി പറഞ്ഞു.
നെയ്ത്തുകാർക്ക് സഹായം ഉറപ്പുവരുത്തുക എന്നതിനൊപ്പം തന്നെ കൈത്തറി സാരികളുടെ പ്രചരണവും ഞങ്ങൾ ലക്ഷ്യം വെക്കുന്നു”- പ്രിയ ബേദി കൂട്ടിച്ചേർത്തു.
