27.5 C
Qatar
Saturday, April 18, 2026

ഫിഫ ക്ലബ്ബ് ലോകകപ്പ് 2023 മത്സരടിക്കറ്റുകൾ സ്വന്തമാക്കിയവർക്ക് ഇ-വിസ നൽകാനൊരുങ്ങി സൗദി അറേബ്യ

- Advertisement -

സൗദി വിദേശകാര്യ മന്ത്രാലയം, കായിക മന്ത്രാലയവുമായി സഹകരിച്ച്, ഫിഫ ക്ലബ് ലോകകപ്പ് സൗദി അറേബ്യ 2023-ലേക്കുള്ള ടിക്കറ്റ് ഉടമകൾക്ക് ഇ-വിസ നൽകാൻ പുതിയ ഫീച്ചർ അവതരിപ്പിച്ചു.

ഫിഫ ക്ലബ് ലോകകപ്പ് 2023 മത്സരങ്ങളിൽ പങ്കെടുക്കുന്ന ഫുട്ബോൾ പ്രേമികൾക്കായി രാജ്യത്തേക്കുള്ള യാത്രാ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം ഇന്ന് ഡിസംബർ 6-ന് പ്രസ്താവനയിൽ പറഞ്ഞു.

- Advertisement -

ഫിഫ  ക്ലബ് ലോകകപ്പ് 2023 ടിക്കറ്റ് ഉടമകൾക്ക് ടൂർണമെന്റിൽ പങ്കെടുക്കാൻ വിദേശ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇ-വിസയ്ക്ക് അപേക്ഷിക്കാമെന്നും പ്രസ്താവന കൂട്ടിച്ചേർത്തു.

2023 ഡിസംബർ 12 മുതൽ ഡിസംബർ 22 വരെ ജിദ്ദയിലാണ് ഫിഫ ക്ലബ് ലോകകപ്പ് 2023 മത്സരങ്ങൾ നടക്കാനിരിക്കുന്നത്. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി എഫ്സി, മെക്സിക്കൻ ക്ലബ് ലിയോൺ, ഈജിപ്ഷ്യൻ അൽ അഹ്ലി എഫ്സി, ജാപ്പനീസ് ഉറവ റെഡ്സ്, ഓക്ലൻഡ് സിറ്റി എഫ്സി(ന്യൂസിലാന്റ് ), ഫ്ലെമിനെൻസ് എഫ്സി(ബ്രസീൽ), അൽ ഇത്തിഹാദ് എഫ്സി(സൗദി അറേബ്യ)തുടങ്ങിയ ക്ലബുകളാണ് ക്ലബ്ബ് ലോകകപ്പ് മത്സരങ്ങളിൽ ഏറ്റുമുട്ടുന്നത്.

- Advertisement -

Content Highlights: Saudi Arabia offers e-visas for FIFA Club World Cup 2023 ticket holders

Latest news
MORE IN LATEST NEWS

MOST POPULAR