റിയാദ്: അവധിക്ക് നാട്ടിൽ പോയി മടങ്ങിവരാത്തവർക്ക് സൗദിയിലേക്ക് മൂന്ന് വർഷത്തേക്ക് തിരിച്ചുവരാനാകില്ല. സൗദി അറേബ്യ പാസ്പോർട്ട് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എക്സിറ്റ് റീഎൻട്രി വിസയിൽ നാട്ടിൽ പോയി തിരിച്ചെത്താത്തവർക്കാണ് ഈ വിലക്ക് ബാധകമായിട്ടുള്ളത്. എങ്കിലും പഴയ സ്പോൺസറുടെ പുതിയ വിസയിൽ രാജ്യത്തേക്ക് തിരിച്ചുവരുവാൻ സാധിച്ചേക്കും.
ഫാമിലി വിസയിലുള്ളവർക്ക് ഈ നിയമം ബാധകമായേക്കില്ല. അത്തരം വിസയിലുള്ളവർക്ക് റീഎൻട്രി വിസയിൽ നാട്ടിൽ പോയി നിശ്ചിതകാലാവധിക്കുള്ളിൽ മടങ്ങിയില്ലെങ്കിലും വീണ്ടും സൗദിയിലേക്ക് തിരിച്ചുവരുന്നതിനു വിലക്കുണ്ടാവില്ല.
Content Highlights : Saudi Arabia re-entry exit
