25.1 C
Qatar
Thursday, April 16, 2026

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

- Advertisement -

മലപ്പുറം: ആദരണീയനായ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു.

പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്. സമസ്തയുടെ ഉപാധ്യക്ഷനാണ്.

- Advertisement -

18 വർഷത്തോളം മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന തങ്ങൾ, മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണശേഷമാണ് ലീഗ് സംസ്ഥാന അധ്യക്ഷനായത്. കേരളത്തിലെ ഒരുപാട് മുസ്‍ലിം മഹല്ലുകളുടെ ഖാദിയായ ഇദ്ദേഹം ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, കടമേരി റഹ്‌മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് അടങ്ങിയ ഉന്നത മതകലാലയങ്ങളുടെ അധ്യക്ഷ സ്ഥാനവും വഹിക്കുന്നുണ്ട്.

മലപ്പുറത്തെ വിദ്യാർത്ഥി സംഘടനയായ നൂറുൽ ഉലമയുടെ പ്രസിഡണ്ടായി പ്രവർത്തനമാരംഭിച്ചു. 1973ൽ സമസ്തയുടെ വിദ്യാർത്ഥി സംഘടനയായ എസ്എസ്എഫ് രൂപീകൃതമായപ്പോൾ അതിന്റെ സ്ഥാപക പ്രസിഡന്റായി.1979 വരെ ഈ സ്ഥാനത്ത് തുടർന്നു.1983ൽ മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി.

- Advertisement -

നിരവധി മതസ്ഥാപനങ്ങളുടെയും അനാഥാലയങ്ങളുടെയും സംഘടനകളുടെയും അധ്യക്ഷൻ കൂടിയാണ് അദ്ദേഹം.

Latest news
MORE IN LATEST NEWS

MOST POPULAR