ദോഹ: ഇന്ത്യയിലെ കോളേജുകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഖത്തറിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിദേശകാര്യ മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന സ്കോളർഷിപ്പ് പ്രോഗ്രാം ഫോർ ഡയസ്പോര ചിൽഡ്രനിൽ (എസ്പിഡിസി) നിന്നും പ്രയോജനം നേടാമെന്ന് ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ഖത്തർ ഉൾപ്പെടെ 18 ഇസിആർ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ രക്ഷകർത്താക്കളുടെ (പേഴ്‌സൺ ഓഫ് ഇന്ത്യൻ ഒറിജിൻ ആൻഡ് നോൺ റസിഡന്റ് ഓഫ് ഇന്ത്യ) കുട്ടികൾക്ക് എല്ലാ വർഷവും 150 സ്‌കോളർഷിപ്പുകൾ മന്ത്രാലയം വാഗ്ദാനം ചെയ്യുന്നു. പ്രതിമാസ വരുമാനം 4,000 ഡോളറിൽ കൂടാത്ത (QR14,564) പ്രവാസി മാതാപിതാക്കളുടെ കുട്ടികൾക്കാണ് ഈ സ്‌കോളർഷിപ്പ്
