32.2 C
Qatar
Saturday, April 18, 2026

ഏഴാമത് കളര്‍ ഓഫ് ഡെസെർട്ടിന്‍റെ ചിത്രകലാ പ്രദര്‍ശനമാരംഭിച്ചു

- Advertisement -

ദോഹ : കോവിഡ് 19 പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി ചിത്രകലാ പ്രദര്‍ശനത്തിന് തുടക്കം കുറിച്ചു. കതറാ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷനും മാപ്സ് ഇന്‍റര്‍നാഷണലും സംയുക്തമായി സംഘടിപ്പിക്കുന്ന ഏഴാമത് കളര്‍ ഓഫ് ഡെസെർട്ട് ആണ് പ്രദര്‍ശനമാരംഭിചിരിക്കുന്നത്.

2022 ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിലേക്കുള്ള ഖത്തറിന്‍റെ യാത്രയാണ്‌ ചിത്രകലാ പ്രദര്‍ശനത്തിന്റെ പ്രമേയം. എഴുപത്തിയഞ്ചോളം കലാകാരന്മാരുടെ സൃഷ്ടികളാണ് പ്രദര്‍ശനത്തിനായി ഒരുങ്ങിയിരിക്കുന്നത്.

- Advertisement -

ദേശീയ മ്യൂസിയം, ഇസ്ലാമിക്‌ ആര്‍ട്ട് മ്യൂസിയം സൂഖ് വാഖിഫ്, ദോഹ സ്കൈലൈന്‍, ചരിത്ര പ്രാധാന്യമുള്ള കോട്ടകള്‍ എന്നിവയും കാന്‍വാസുകളില്‍ പകര്‍ത്തിയിട്ടുണ്ട്. പ്രദര്‍ശനം ഈ മാസം 31 വരെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR