23.5 C
Qatar
Thursday, April 16, 2026

മലേഷ്യൻ ഉത്പന്നമായ ‘ഷേക്ക്‌ ഓഫ്‌ ‘ ഫൈബർ പാനീയം ഖത്തറിൽ നിരോധിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം

- Advertisement -

ദോഹ: മലേഷ്യയിൽ നിന്നുള്ള EDMARK കമ്പനി നിർമ്മിക്കുന്ന ഷേക്ക് ഓഫ് ഫൈറ്റോ ഫൈബർ പാനീയം ഖത്തറിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും രാജ്യത്ത് വിൽക്കാനോ കച്ചവടം ചെയ്യാനോ അനുമതിയില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

വെബ്‌സൈറ്റുകളിലൂടെയും സോഷ്യൽ മീഡിയയിലെ അക്കൗണ്ടുകളിലൂടെയും പ്രമോട്ട് ചെയ്യുന്ന ഉൽപ്പന്ന പരസ്യങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന മെഡിക്കൽ ക്ലെയിമുകൾ ഉൾപ്പെടുന്നുവെന്നും ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രാലയം സൂചിപ്പിച്ചു.

- Advertisement -

രാജ്യത്ത് രജിസ്റ്റർ ചെയ്യാത്തതും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ലബോറട്ടറികളിൽ പരിശോധിച്ച് വിശകലനം ചെയ്തിട്ടില്ലാത്തതുമായ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ സുരക്ഷ പരിശോധിക്കുന്നതിനും ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളിൽ നിന്ന് മുക്തമാണെന്ന് ഉറപ്പാക്കുന്നതിനും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ലൈസൻസില്ലാത്ത ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വെബ്‌സൈറ്റുകളെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളെയും കുറിച്ച് ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം ബന്ധപ്പെട്ട അധികാരികളുമായി ആശയവിനിമയം നടത്തുന്നു.

Latest news
MORE IN LATEST NEWS

MOST POPULAR