വെറും നാലാഴ്ചയ്ക്കിടെ പേൾ-ഖത്തർ, ഖത്തർ ഡ്യൂട്ടി ഫ്രീ എന്നിങ്ങനെ ഷോപ്പ് ഖത്തർ 2021 റാഫിൾ നറുക്കെടുപ്പ് എൻട്രികൾ പങ്കെടുത്ത 13 മാളുകളിലുടനീളം 32.5 മില്യൺ റിയാലിന്റെ വിൽപ്പന പ്രതിഫലിച്ചുവെന്ന് ഖത്തർ ടൂറിസം റിപ്പോർട്ട് ചെയ്യുന്നു. ഷോപ്പ് ഖത്തറിന്റെ അഞ്ചാം പതിപ്പ് സെപ്തംബർ 10 നും ഒക്ടോബർ 10 നും ഇടയിൽ ഒരു മാസക്കാലം പ്രവർത്തിച്ചു. നാല് പ്രതിവാര റാഫിൾ നറുക്കെടുപ്പുകളിൽ 4 മില്യണിലധികം മൂല്യമുള്ള പണവും കാറും സമ്മാനമായി ലഭിക്കും.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ (MoPH) കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചു കൊണ്ടു തന്നെ മുന്നോട്ടു പോയ ഷോപ്പ് ഖത്തർ 2021-ൽ പ്രശസ്ത അന്താരാഷ്ട്ര ഫാഷൻ ഡിസൈനർമാർ, മേക്കപ്പ് ആർട്ടിസ്റ്റുകൾ, പ്രാദേശിക സംഗീതജ്ഞർ, പ്രാദേശിക സംരംഭകരെയും ഡിസൈനർമാരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഡിസൈൻ വീക്കും വിജയകരമായിരുന്നു.
“കോവിഡിൽ നിന്നും ഞങ്ങൾ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുമ്പോൾ ഞങ്ങളുടെ സമൂഹത്തിന് പ്രതീക്ഷയുടെ വെളിച്ചം നൽകിയെന്നതാണ് ഈ വർഷത്തെ ഷോപ്പ് ഖത്തറിന്റെ പ്രത്യേകത. ഖത്തർ ടൂറിസത്തിന്റെയും ഞങ്ങളുടെ പങ്കാളികളുടെയും സഹകരത്തിലൂന്നിയുള്ള ശ്രമങ്ങളിലൂടെ പൊതുജനാരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള കർശനമായ ശുചിത്വ, സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് തന്നെ ഖത്തറിന്റെ റീട്ടെയിൽ, വിനോദ മേഖലകളെ വിജയകരമായി ഉത്തേജിപ്പിക്കാൻ ഞങ്ങൾക്ക് സാധിച്ചു.” ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവുമായ അക്ബർ അൽ-ബേക്കർ പറഞ്ഞു.
