22.4 C
Qatar
Friday, April 17, 2026

പുതിയ ലൈസന്‍സ് എടുക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവെന്ന് റിപ്പോര്‍ട്ട്.

- Advertisement -

ദോഹ : പുതിയ ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണം കഴിഞ്ഞ ഓഗസ്റ്റ് മാസതിനെ അപേക്ഷിച്ച് സെപ്റ്റംബറില്‍ 58 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. സെപ്റ്റംബറില്‍ മൊത്തം 6,191 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഖത്തറിലെ പ്ലാനിംഗ് ആന്‍റ് സ്റ്റാറ്റിക്സ്‌ അതോറിറ്റിയാണ് പുതിയ കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം ഖത്തറില്‍ സപ്തംബര്‍ മാസം ട്രാഫിക് നിയമലംഘനങ്ങളും വര്‍ധിച്ചിട്ടുണ്ട്. 101,000 അമിതവേഗ റഡാര്‍ ലംഘനങ്ങളാണ് ഏറ്റവും അധികമുള്ള ലംഘനങ്ങള്‍. ഓഗസ്റ്റ് മാസത്തെ അപേക്ഷിച് 8.1 ശതമാനമാണ് അമിതവേഗ റഡാര്‍ ഈ മാസത്തില്‍ വര്‍ധിച്ചിരിക്കുന്നത്.

- Advertisement -

സെപ്റ്റംബറില്‍ ആകെ 459 അപകടങ്ങളാണ് ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്‌. ഇത് മുന്‍ മാസത്തേക്കാള്‍ 13.6 ശതമാനം വര്‍ധനവാണെങ്കിലും കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ റിപ്പോര്‍ട്ടിനെ താരതമ്യം ചെയ്യുമ്പോള്‍ 15 ശതമാനം കുറവായാണ് കാണിക്കുന്നത്.

ഖത്തറില്‍ സംഭവിക്കുന്ന ട്രാഫിക് അപകടങ്ങളില്‍ 87ശതമാനവും നേരിയ പരിക്കുകളായാണ് റിപ്പോര്‍ട്ട് ചെയ്തത്, ശതമാനം. ഗുരുതരമായ പരിക്കുകള്‍ 11 ശതമാനവും 10 മരണങ്ങളും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Latest news
MORE IN LATEST NEWS

MOST POPULAR