32.3 C
Qatar
Saturday, April 18, 2026

ഖത്തര്‍ എം110 ല്‍ ചില ബസ്‌സ്റ്റോപ്പുകളുടെ സേവനം നിര്‍ത്തുന്നു.

- Advertisement -

ദോഹ : റൂട്ടിലെ കുറച്ച് ബസ്‌ സ്റ്റോപ്പുകളുടെ സേവനം നിര്‍ത്തിവെക്കുന്നതിന് തയ്യാറായി മെട്രോ ലിങ്ക് എം110. ലെഗട്ടൈഫിയ മെട്രോ സ്റ്റേഷന്‍ മുതല്‍ പോള്‍ വരെ പ്രവര്‍ത്തിക്കുന്ന എം 110 റൂട്ടിലെ കുറച്ച് ബസ്‌ സ്റ്റോപ്പുകളില്‍ സര്‍വീസ് അവസാനിപ്പിക്കുമെന്നാണ് മൊവാസലത്ത് ഖത്തര്‍ അറിയിച്ചത്. സെപ്റ്റംബർ 24 മുതൽ കൂടുതൽ അറിയിപ്പുകളും തീരുമാനങ്ങളും കാര്യാലയം പ്രാബല്യത്തിൽ കൊണ്ടുവരും.

66109 (ടവർ 9), 66111 (മദീന സെന്റർ), 66113 (ടവർ 24), 66115 (ടവർ 27) എന്നീ സ്റ്റോപ്പുകളിലാണ് സർവീസ് നിർത്തലാക്കുന്നത്. സെപ്റ്റംബർ ഒന്നിന് ദോഹ മെട്രോ റെഡ് ലൈനിലെ കതാരയ്ക്കും ഖത്തർ സർവകലാശാല സ്റ്റേഷനുകൾക്കുമിടയിൽ വരുന്ന ലെഗ്റ്റൈഫിയ സ്റ്റേഷൻ തുറന്നിട്ടുണ്ട്. ആ സ്റ്റേഷന്‍ പേൾ-ഖത്തറിനടുത്താണ് . ലുസൈൽ ട്രാമുമായുള്ള ഇന്റർചേഞ്ച് സ്റ്റേഷനുകളിൽ ഒന്നാണ്.

Latest news
MORE IN LATEST NEWS

MOST POPULAR