27.5 C
Qatar
Saturday, April 18, 2026

സാഹചര്യങ്ങൾക്കനുസരിച്ച് ഒഴിവാക്കിയ നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തിയേക്കാമെന്ന മുന്നറിയിപ്പുമായി ഖത്തർ മന്ത്രാലയം

- Advertisement -

ദോഹ: കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ക്രമേണ എടുത്തുകളയുന്നതിന്റെ രണ്ടാം ഘട്ടത്തിലാണ് ഖത്തർ ഇപ്പോൾ.

ഖത്തറിലെ നിയന്ത്രണങ്ങൾ എടുത്തുമാറ്റുന്നത് ഒരു കൂട്ടം പ്രധാന സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ്, ഇതിൽ ഏതെങ്കിലും ഒരു സൂചകത്തെ ബാധിക്കുന്ന സാഹചര്യത്തിൽ, ചില നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തിയേക്കാം. അല്ലെങ്കിൽ അടുത്ത ഘട്ടങ്ങളുടെ ആരംഭം വൈകിയേക്കാമെന്ന് ഷെയ്ഖ് ഡോ.മുഹമ്മദ് അൽ താനി മുന്നറിയിപ്പ് നൽകി.

- Advertisement -

ഇന്ന് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇപ്പോഴുള്ള രണ്ടാം ഘട്ടത്തിന്റെ വിജയം കൊവിഡ് മഹാമാരിയെ നിയന്ത്രിക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുമുള്ള ജനങ്ങളുടെ പ്രതിബദ്ധതയെ ആശ്രയിച്ചിരിക്കുന്നു” അദ്ദേഹം വ്യക്തമാക്കി.

“ലോകത്തിലെ ഏറ്റവും കുറഞ്ഞ കൊറോണ വൈറസ് മരണനിരക്കാണ് ഖത്തറിൽ ഉള്ളത്.
ഈ സമയത്ത് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാതിരിക്കുന്നതാണ് ഉചിതം.”
അദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisement -

“ജനങ്ങൾ തമ്മിൽ സമ്പർക്കം നടക്കുന്നത് യഥാർത്ഥത്തിൽ ഈ രണ്ടാം ഘട്ടത്തിലാണ്. അതുകൊണ്ട് ഇതിനെയാണ് ശരിയായ ഒന്നാം ഘട്ടമെന്ന് വിശേഷിപ്പിക്കേണ്ടത്.
ജനങ്ങൾ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. എന്നിരുന്നാൽ മാത്രമേ വൈറസ്‌ പടരുന്നത് തടയാനാവൂ” അദ്ദേഹം വ്യക്തമാക്കി.

Latest news
MORE IN LATEST NEWS

MOST POPULAR