34.4 C
Qatar
Sunday, April 19, 2026

മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച മൂന്നാമത്തെ ഹോട്ടൽ പുരസ്‌കാരം സൂഖ് വാഖിഫ് ബോട്ടിക് ഹോട്ടൽ സ്വന്തമാക്കി, ലോകത്തിൽ 13ആം സ്ഥാനം

- Advertisement -

സമൃദ്ധിയും രാജകീയ പൈതൃകവും കൊണ്ട് അടയാളപ്പെടുത്തിയ, സൂഖ് വാഖിഫ് ബോട്ടിക് ഹോട്ടൽസ് ‘മിഡിൽ ഈസ്റ്റിലെ മികച്ച ഹോട്ടലുകളിൽ’ മൂന്നാം സ്ഥാനത്തെത്തി. കൂടാതെ ‘ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലുകളിൽ’ 13-ാം സ്ഥാനത്തെത്തി ആഗോള റാങ്കിംഗ് ശക്തിപ്പെടുത്തുകയും ചെയ്തു.

അടുത്തിടെ നടന്ന 34-ാമത് കോണ്ടെ നാസ്റ്റ് ട്രാവലേഴ്‌സിന്റെ 2021 റീഡേഴ്‌സ് ചോയ്‌സ് അവാർഡിൽ തുടർച്ചയായി നാലാം വർഷവും സൗഖ് വാഖിഫ് ബോട്ടിക് ഹോട്ടൽ പുരസ്‌കാരം നേടി. ഈ റേറ്റിംഗുകൾ ഉപഭോക്താക്കൾക്ക് ഭക്ഷണം, താമസം, മറ്റ് ആഡംബര സൗകര്യങ്ങൾ എന്നിവയിൽ ഉപഭോക്താക്കളുടെ പ്രതീക്ഷകളെ മറികടക്കുന്ന തരത്തിൽ സുരക്ഷിതവും ആഡംബരവും വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന സൂക്ക് വഖിഫ് ബോട്ടിക് ഹോട്ടലുകളുടെ ബ്രാൻഡുകളിലുള്ള വിശ്വാസത്തെ സ്ഥിരീകരിക്കുന്നുവെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി.

- Advertisement -

“ഈ പദവിയുടെ അംഗീകാരവും ബഹുമാനിക്കപ്പെടുന്ന ഉപഭോക്താക്കൾക്ക് ഇപ്പോൾ നൽകുന്ന സേവനങ്ങളേക്കാൾ മികച്ച സേവനം നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നു.”തുടർച്ചയായ നാലാം വർഷവും ലഭിച്ച അംഗീകാരത്തിൽ ആഹ്ലാദിച്ചുകൊണ്ട് സൂഖ് വാഖിഫ് ബോട്ടിക് ഹോട്ടലുകളുടെ മാനേജ്മെന്റ് വ്യക്തമാക്കി.

“മുന്നോട്ട് പോകുന്തോറും അത്തരം വലിയ പ്രതീക്ഷകൾ ഊർജ്ജസ്വലമായി നിറവേറ്റാൻ മാനേജ്മെന്റ് ഉത്സുകരാണ്. ഖത്തർ പൈതൃകവും ഉയർന്ന നിലവാരമുള്ള സേവനങ്ങളും അതിഥികൾക്ക് സമ്പൂർണ്ണമായ അനുഭവം നൽകാൻ സൂഖ് വാഖിഫ് ബോട്ടിക് ഹോട്ടലുകൾ പ്രതിജ്ഞാബദ്ധരാണ്. ” പ്രസ്താവന കൂട്ടിച്ചേർത്തു.

Latest news
MORE IN LATEST NEWS

MOST POPULAR