മുല്ലപെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഒരിക്കൽകൂടി സജീവമായി സോഷ്യൽ മീഡിയ വേദികളിൽ ആളി പടരുന്ന ഈ സാഹചര്യത്തിൽ ജന പ്രതിനിധികളുടെ അപകടം പിടിച്ച മൗനം അവസാനിക്കുമെന്ന് കരുതാം.
ശക്തമായ ഹാഷ്ടാഗ് കാമ്പയിനുകളും, ഈ വിഷയം ചർച്ചചെയ്യാൻ വേണ്ടി ഒരുക്കപ്പെട്ട സോഷ്യൽ മീഡിയ വേദികളും മുല്ലപെരിയാർ ഡാമിൻ്റെയും, അനുബന്ധ ഡാമുകളുടെയും ദുരവസ്ഥ അതിശക്തമായി ജനങ്ങളിലേക്ക് എത്തിക്കുന്ന ഈ സാഹചര്യത്തിൽ അധികാരികൾ കയ്‌കൊള്ളുന്ന ഈ തണുപ്പൻ പ്രതികരണങ്ങളും, മാധ്യമങ്ങൾ കയ്‌കൊള്ളുന്ന നിലപാടുകളും തിരുത്തപ്പെടാൻ ജനം പ്രതികരിച്ചേമതിയാവൂ.
മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാടിൻ്റെ ആദ്യ മുന്നറിയിപ്പ് എത്തിയിരിക്കുകയാണ്. നിലവിലെ സാഹര്യത്തിൽ അണക്കെട്ടിൽ ജലനിരപ്പ് 136.20 അടിയിലേക്കുയർന്നിരിക്കുകയാണ്. ജലനിരപ്പ് 140 അടിയെത്തുമ്പോൾ തമിഴ്നാട് ആദ്യ ജാഗ്രതാനിർദേശം നൽകും. പുതിയ റിപ്പോർട്ട് അനുസരിച്ച് തമിഴ്നാട് കൊണ്ടു പോകുന്നതിനേക്കാൾ വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നത്. അണക്കെട്ടില്‍ ചോര്‍ച്ചയും മറ്റും വരാന്‍ തുടങ്ങിയതോടെയായിരിക്കണം അണക്കെട്ട് ദുര്‍ബ്ബലമാണെന്നും ജലനിരപ്പ് 136 അടിക്ക് മുകളില്‍ ഉയര്‍ത്താന്‍ പറ്റില്ലെന്നും പറഞ്ഞ് കേരളവും തമിഴ്‌നാടും തമ്മിലുള്ള നിയമ യുദ്ധങ്ങള്‍ ആരംഭിക്കുന്നത്.
ഇതിന് പിന്നിലെ രാഷ്ട്രീയം ഉണ്ടോയെന്നതും ദുരൂഹമാണ്. ഡാം പൊട്ടിയാലും തമിഴ്‌നാട്ടിലേക്ക് വെള്ളമൊഴുകി അവര്‍ക്ക് അപകടം ഒന്നുമുണ്ടാകില്ല എന്നതുകൊണ്ട് കിട്ടുന്നിടത്തോളം കാലം വെള്ളം ഊറ്റാനാണ് തമിഴ്‌നാടിന്റെ പദ്ധതി. ഡാം പൊട്ടിയാല്‍ 35 കിലോമീറ്റര്‍ താഴെയുള്ള ഇടുക്കി ഡാം ആ വെള്ളം മുഴുവന്‍ താങ്ങിക്കോളും എന്നുള്ള മുടന്തന്‍ ന്യായങ്ങളും തമിഴ്‌നാട് സര്‍ക്കാര്‍ നിരത്തുന്നുണ്ട്. ഇടുക്കി ഡാം അല്ലാതെ തന്നെ നിറഞ്ഞുകവിയാറുണ്ടെന്നും മുല്ലപ്പെരിയാറിലെ വെള്ളം കൂടെ താങ്ങാന്‍ ഇടുക്കി ഡാമിന് ആകില്ലെന്നുമുള്ളത് പകല്‍ പോലെ വ്യക്തമായ കാര്യമാണെന്ന് വിദഗ്ധരും വിലയിരുത്തിയിട്ടുണ്ട് .

അതായത് ഒരു ഉരുൾ പൊട്ടലോടെ 50 അടി ഉയരത്തിൽ നിന്നും കുതിച്ചെത്തുന്ന വെള്ളവും കല്ലും മരങ്ങളും പ്രതിരോധിക്കാനുള്ള സാഹചര്യം ഇടുക്കി അണക്കെട്ടിനുമില്ല എന്നാണു വിദഗ്ധ നിഗമനം. മുല്ലപ്പെരിയാര്‍ ഡാമിനൊപ്പം ഇടുക്കി ഡാമിന്റെ കൂടി തകര്‍ച്ച കേരളത്തെ രണ്ടായി വിഭജിക്കുന്നതിന് ഇടയാക്കുമെന്നാണ് മുല്ലപ്പെരിയര്‍ ഡാമിന്റെ ബലക്ഷയം പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് മെറ്റീരിയല്‍ റിസേര്‍ച് സ്റ്റേഷന്‍ ടീം നല്‍കിയ രഹസ്യ റിപ്പോർട്ടിൽ പറയുന്നത്
മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ കുതിച്ചെത്തുന്ന വെള്ളവും മരങ്ങളടക്കമുള്ള മറ്റവശിഷ്ടങ്ങളും ഇടുക്കി ഡാമിന് ഭീഷണിയാകുന്നതു സംബന്ധിച്ചാണ്. മുല്ലപ്പെരിയാര്‍ ഡാം ഒന്നാകെ തകരുകയാണെങ്കില്‍ 50 അടി ഉയരത്തിലാണ് വെള്ളം ഇടുക്കി ഡാമിലേക്ക് വെള്ളം കുതിച്ചെത്താന്‍ സാധ്യത. ഈ ഭാഗത്തുലള്ള വള്ളക്കടവ്, വണ്ടിപ്പെരിയാര്‍ , മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന്‍ കോവില്‍ പ്രദേശങ്ങളിലെ 70,000 പേരുടെ ജീവനാണ് ഇതുമൂലം അപകടത്തിലാകുക. ഈ ആഘാതത്തില്‍ ഇടുക്കി ഡാം തകര്‍ന്നാല്‍ താഴെയുള്ള 11 അണക്കെട്ടുകളും തകരാം. ഫലത്തില്‍ ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ജനങ്ങളെയാകെ ബാധിക്കുന്നതിലേക്കാണ് ഇത്തരമൊരു ദുരന്തസാധ്യത വിരല്‍ ചൂണ്ടുന്നത്. മുല്ലപ്പെരിയാര്‍ ഡാമിനൊപ്പം ഇടുക്കി ഡാമിന്റെ കൂടി തകര്‍ച്ച കേരളത്തെ രണ്ടായി വിഭജിക്കുന്നതിന് ഇടയാക്കുമെന്നാണ് മുല്ലപ്പെരിയര്‍ ഡാമിന്റെ ബലക്ഷയം പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് മെറ്റീരിയല്‍ റിസേര്‍ച് സ്റ്റേഷന്‍ ടീം നല്‍കിയ രഹസ്യ റിപ്പോർട്ടിൽ പറയുന്നത്.

കേരളം ജലം നൽകാൻ വിസമ്മതം ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. ആറോളം ജില്ലകളിലുള്ള ലക്ഷോപലക്ഷം ജനങ്ങളുടെ ജീവനുള്ള ഭീഷണിമാത്രമാണ് എതിർപ്പിനുള്ള
കാരണമാകുന്നത് ..
അഡ്വക്കേറ്റ് റസ്സൽ ജോയിയെ പോലുള്ള വ്യക്തികൾ വർഷങ്ങളായി അഹോരാത്രം നടത്തി പോരുന്ന പോരാട്ടം വസ്തുതാപരമായി അതിജീവനത്തിൻ്റെ സന്ധിയില്ലാ സമരമാണ്. അദ്ദേഹം കേരളത്തിലെ ഓരോ ജീവൻ്റെയും ശബ്ദമാണെന്ന തിരിച്ചറിവ് മനസ്സിലാക്കാൻ ഓരോ മനുഷ്യനും മനസ്സിലാക്കേണ്ട വസ്തുതയുണ്ട് “നമ്മൾ എത്രമേൽ അപകടത്തിലാണ് എന്ന യാഥാർത്ഥ്യം”.
വർഷങ്ങളായി എത്രയോ സമരങ്ങൾക്കും പോരാട്ടങ്ങൾക്കും ഇക്കാലയളവിൽ മുല്ലപ്പെരിയാറിൻ്റെ പേരിൽ കേരളം സാക്ഷിയായത്.
മലയാളിക്ക് തിരുത്തപ്പെടേണ്ട ചില പൊതുബോധങ്ങൾ ഇനിയും ബാക്കിയാണ്. മഴപെയ്താൽ മാത്രം ഓർക്കപ്പെടുന്ന ഗാഡ്ഗിൽ റിപ്പോർട്ടും, റെഡ് അലർട്ട് പുറപ്പെടുവിച്ചാൽ ഓർക്കുന്ന മുല്ലപെരിയാറും, പ്രളയം വന്നാൽ ഓർക്കുന്ന മാനവികതയും, കാർമേഘം മഞ്ഞാൽ എല്ലാ വീണ്ടും അനൈക്കത്തിൻ്റെ വേലിക്കെട്ടുകൾ ഉയരുംന്നു. ജാതിയും മതവും രാഷ്ട്രീയവും സംസ്കാരവും പറഞ്ഞ് കടിപിടി കൂടുന്ന മനുഷ്യകോലങ്ങൾ ഒന്ന് തിരിച്ചറിയേണ്ട സമയമാണിത് സ്വന്തം ജീവന് മുകളിലല്ല മറ്റൊന്നുമെന്ന യാഥാർത്ഥ്യം.
സ്വന്തം ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ബാധ്യത ഭരണകർത്താക്കൾക്ക് ആണെന്ന വസ്തുത മുനിർത്തി ശക്തമായ ഭാഷയിൽ ഇരു സർക്കാരുകളെ ഉണർത്തേണ്ട കടമ ഇനിയും മലയാളിക്ക് ബാക്കിയാണ്..
