ദോഹ: ഖത്തറിന്റെ വിവിധ മേഖലകള്‍ അണുവിമുക്തമാക്കുന്നതിനുമുള്ള ശുചീകരിക്കുന്നതിനും കാമ്പയിന്‍ പുരോഗമിക്കുന്നു. ബന്ധപ്പെട്ട അധികൃതരുടെ പങ്കാളിത്തത്തോടെ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയമാണ് കാമ്പയിന്‍ നടപ്പാക്കുന്നത്.
വിവിധ മുനമിസിപ്പാലിറ്റികളുടെ പരിധിയിലുള്ള സ്ട്രീറ്റുകള്‍, റോഡുകള്‍, പാര്‍ക്കുകള്‍, മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവയെല്ലാം കഴുകി വൃത്തിയാക്കും. അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്.
തീവ്രമായ സ്റ്റെറിലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഖത്തറിലെ മുനിസിപ്പല്‍ അതോറിറ്റികള്‍ നേതൃത്വം നല്‍കുന്നത്. അല്‍ഖോര്‍, ദായേന്‍ ഉള്‍പ്പടെയുള്ള മുനിസിപ്പാലിറ്റികളില്‍ കഴിഞ്ഞദിവസങ്ങളില്‍ ശുചീകരണ അണുവിമുക്തമാക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി മന്ത്രാലയം ആരോഗ്യ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
വീടുകൾ, കെട്ടിടങ്ങള്‍, പൊതു സൗകര്യങ്ങള്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള യാര്‍ഡുകള്‍ എന്നിവ അണുവിമുക്തമാക്കുന്നതിനുള്ള പ്രചാരണങ്ങളും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നടപ്പിലാക്കുന്നുണ്ട്.
