ദോഹ: ഖത്തറില്‍ ഈ ആഴ്ചയില്‍ ശക്തമായി കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.കാറ്റ് പതിനെട്ട് നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ ഇടിമിന്നലോടുകൂടി ചില പ്രദേശങ്ങളില്‍ വീശിയെക്കും .അതേ സമയം രണ്ട് ദിവസം ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
അടുത്ത രണ്ട് ദിവസത്തില്‍ താപനില 31 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും. ശനിയാഴ്ച ദ്രിശ്യപാത വളരെ കുറവായിരിക്കുമെന്നും ,ദ്രിശ്യപാത മൂന്ന് മുതല്‍ എട്ട് വരെയയിരിക്കുമെന്നും കലവസ്ഥ വകുപ്പ് അധികൃതര്‍ അറിയിച്ചു.
